തമ്പി ആന്റണി നായകനാകുന്ന "ജാനകി' നവംബര്‍ 17 നു തീയേറ്ററുകളില്‍ എത്തുന്നു

കെനിയ രാജ്യാന്തിര ചലച്ചിത്ര മേളയില്‍ ഏറ്റവും നല്ല കുട്ടികള്‍ളുടെ ചിത്രത്തിനുള്ള അവാര്‍ഡും കേരളത്തിലെയും കാലിഫോര്‍ണിയായിലെയും ചലച്ചിത്രമേളകളില്‍ ഔദ്യോദികമായി തിരഞ്ഞടുത്തതുമായ എം.ജി. ശശിയുടെ ജാനകി നവംബര്‍ 17 നു തീയേറ്ററുകളില്‍ എത്തുന്നു. തമ്പി ആന്റണി നായകനാകുന്ന ഈ ചിത്രത്തില്‍ ബേബി കൃഷ്ണ, സബിത മഠത്തില്‍ വിനയ് ഫോര്‍ട്ട്, റ്റി ജി രവി പ്രകാശ് ബാരെ, ശ്രീജിത്ത് രവി എന്നിവരും വേഷമിടുന്നു. സിലിക്കണ്‍ മീഡിയായുടെ ഈ ചിത്രത്തില്‍ എം.ജി രാധാകൃഷ്ണനാണ് ഛായാഗ്രഹണം . സംഗീത സംവിധാനം ശ്യാം ധര്‍മന്‍ .