ബ്രിട്ടീഷ് ജനസംഖ്യ 10 വര്‍ഷത്തിനുള്ളില്‍ ഏഴുകോടി കവിയുമെന്ന് റിപ്പോര്‍ട്ട്

By Eswara

Saturday 28 Oct 2017 01:00 AM

ലണ്ടന്‍: അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ ജനസംഖ്യ ഏഴുകോടി കവിയുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ പഠന റിപ്പോര്‍ട്ട്. ആറരക്കോടിയുള്ള ജനസംഖ്യ ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക് തുടര്‍ന്നാല്‍ 2029നു മുമ്പ് കഴിയുമ്പോള്‍ ഏഴുകോടി കടക്കുമെന്നാണ് കണ്ടെത്തല്‍. 5.5 ശതമാനം നിരക്കിലാണ് ബ്രിട്ടനിലെ നിലവിലുള്ള ജനസംഖ്യാവളര്‍ച്ച. ജനനനിരക്കിനൊപ്പം തന്നെ കുടിയേറ്റവും ബ്രിട്ടീഷ് ജനസംഖ്യയുടെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. 2014ലെ വളര്‍ച്ചാനിരക്ക് അനുസരിച്ച് 2027ല്‍ ജനസംഖ്യ ഏഴുകോടി കടക്കേണ്ടതായിരുന്നു. എന്നാല്‍ കുടിയേറ്റത്തിലെ നിയന്ത്രണങ്ങള്‍ ഈ വളര്‍ച്ചാനിരക്കിന് അല്‍പം വേഗം കുറച്ചിട്ടുണ്ട്. 2041 ആകുമ്പോഴേക്കും 85 വയസില്‍ കൂടുതല്‍ പ്രായമായവരുടെ എണ്ണം ബ്രിട്ടനില്‍ നിലവിലുള്ള 16 ലക്ഷത്തില്‍നിന്നും 32 ലക്ഷമായി ഇരട്ടിക്കുമെന്നും ഈ പഠനം വ്യക്തമാക്കുന്നു.