യു.എസ് അംബാസിഡറായി കെന്നത്ത് ജസ്റ്റര്‍ നിയമിതനായി

By Karthick

Sunday 29 Oct 2017 01:25 AM

വാഷിംങ്ടന്‍ ഡിസി: ഇന്ത്യയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത കെന്നത്ത് ജസ്റ്റര്‍ക്ക് സെനറ്റര്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. സെനറ്റ് കമ്മിറ്റി ഐക്യകണ്ഠേനയാണ് ജസ്റ്ററുടെ നിയമനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്. ബറാക്ക് ഒബാമ നിയമിച്ച ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് വര്‍മ ജനുവരിയില്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. നവംബര്‍ 28 മുതല്‍ 30 വരെ ഹൈദരബാദില്‍ നടക്കുന്ന ഗ്ലോബല്‍ സമ്മിറ്റിന് മുമ്പ് ജസ്റ്റര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുമെന്നാണ് നിഗമനം. ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നിന്നും ബിരുദവും ജോണ്‍ എഫ്. കെന്നഡിയില്‍ നിന്നും മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. ബുഷ് ഭരണത്തില്‍ ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിന് ജസ്റ്റര്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി വെതര്‍ഹെഡ് സെന്റര്‍ ഫോര്‍ ഇന്റര്‍ നാഷണല്‍ അഫയേഴ്സ് ചെയര്‍മാന്‍, ഏഷ്യന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍ തുടങ്ങിയ നിരവധി തസ്തികകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാഷണല്‍ എക്കണോമിക്സ് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍റായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് പുതിയ നിയമം. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍