ഷെറിന്‍ മാത്യൂസ്: അന്വേഷണം പുതിയ വഴിത്തിരുവില്‍, കൂടുതല്‍ അറസ്റ്റിനു സാധ്യത

By Karthick

Sunday 29 Oct 2017 01:26 AM

ഡാലസ്: യുഎസില്‍ മലയാളി ബാലിക ഷെറിന്‍ മാത്യുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്‍ത്തു പിതാവ് വെസ്ലി മാത്യു മൊഴി മാറ്റി പറഞ്ഞു പോലീസിന്റെ അന്വേഷണത്തിന്റെ ഗതി മാറ്റുന്നു. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസംമുട്ടിയാണു ഷെറിന്‍ മരിച്ചതെന്നാണു വെസ്ലി മൊഴി നല് കിയത്.പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര് ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മൊഴി നല്കി. ഒക്ടോബര് ഏഴിനു ടെക്സസിലെ റിച്ചര്‍ഡ്സണിലെ വീട്ടില്‍ നിന്നാണു ഷെറിനെ കാണാതായത്.ഒക്ടോബര് 22 ഞായറാഴ്ചയാണു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലിസ്. വീട്ടില്‍ നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍, മൂന്നു ലാപ്ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍ നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി മര്ദിക്കുകയും,പരുക്കേല്പ്പിക്കുകയും ചെയ്തുവെന്ന കുറ്റം ആരോപിച്ചാണ് ഇപ്പോള് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല് കുട്ടിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലിസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍ നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. ഇതേവരെയും യഥാര്ഥ പ്രതി വെസ്ലി മാത്യു ആണെന്ന് സ്ഥിതീകരിക്കാറായിട്ടില്ല.സാഹചര്യ തെളിവുകളും, വെസ്ലി മാത്യുവിന്റെ മൊഴിയിലുണ്ടായ വ്യത്യാസവും യഥാര്ഥ പ്രതി വെസ്ലി തന്നെയാണോ എന്ന സംശയത്തിന് ആക്കം കൂട്ടുന്നു. എന്തായാലും കൂടുതല് അറസ്റ്റിനു സാധ്യതയാണ് ഇപ്പോള്‍ കാണപ്പെടുന്നത്. റിപ്പോര്‍ട്ട്: എബി മക്കപ്പുഴ