അവ ഒരുപാട് വേദനിപ്പിച്ചു: കീര്‍ത്തി

By Karthick

Thursday 04 Jan 2018 20:36 PM

സമൂഹമാധ്യമങ്ങള്‍ വഴി നടി കീര്‍ത്തി സുരേഷിനെതിരേ പ്രചരിക്കുന്ന ട്രോള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചെന്ന് നടി വെളിപ്പെടുത്തി. തെലുങ്ക് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ കീര്‍ത്തിയുടെ ലുക്കിനെ പരിഹസിച്ചായിരുന്നു ട്രോള്‍. ആ ട്രോളുകളെല്ലാം തന്നെ വേദനിപ്പിച്ചു എന്ന് താരപുത്രി പറയുന്നു. തെലുങ്കിലെ പുതിയ ചിത്രമായ അഗ്ന്യാതവാസി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോഴുള്ള രൂപത്തെ ചൊല്ലിയാണ് കീര്‍ത്തിയ്ക്ക് നേരെ ആക്രമണം നടന്നത്. ആദ്യമൊന്നും ആ ട്രോളുകള്‍ അത്ര കാര്യമാക്കി എടുത്തില്ല എന്നും, എന്നാല്‍ പിന്നീട് അവ എന്നെ ഒരുപാട് വേദനിപ്പിച്ചു എന്നും കീര്‍ത്തി സുരേഷ് പറയുന്നു.