ഇന്ത്യാ പ്രസ് ക്ലബിന്റെ സ്റ്റെപ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

By Karthick

Saturday 06 Jan 2018 08:47 AM

കൊല്ലം: അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) യും കേരള മീഡിയ അക്കാദമിയും ചേർന്ന് നടത്തുന്ന മാധ്യമ പരിശീലന പദ്ധതി (step) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു . കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു . മാധ്യമ പoനം നടത്തുന്ന വിദ്യാർഥികൾക്ക് പ്രഫഷണൽ രീതിയിൽ ലോക നിലവാരത്തിലുള്ള പരിശീലനം നൽകാനുള്ള ഇന്ത്യാ പ്രസ് ക്ലബിന്റെ ശ്രമം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . ചടങ്ങിൽ മന്ത്രി മേഴ്‌സികുട്ടിയമ്മ , ഡോ . ഡി ബാബു പോൾ , ഡോ . എം വി പിള്ള, പ്രസ് ക്ലബിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മധു കൊട്ടാരക്കര , സെക്രട്ടറി സുനിൽ തൈമറ്റം, രാജു പള്ളം , ബിജു കിഴക്കേക്കൂത്ത് , സിജു പൗലോസ് , ജിജു കുളങ്ങര , ബിജിലി ജോർജ് എന്നിവർ പങ്കെടുത്തു .