50,000 പുതിയ തൊഴിലവസരണങ്ങളുമായി ആമസോണ്‍ ആസ്ഥാനം കാനഡയില്‍

By Karthick

Saturday 20 Jan 2018 12:55 PM

ടൊറന്റോ: ടൊറന്റോ യുടെ മുഖഛായ മാറ്റുവാന്‍ അന്‍പതിനായിരം പുതിയ തൊഴിലവസരങ്ങളും ആയി ആമസോണിന്റെ രണ്ടാമത് ആസ്ഥാനം തുടങ്ങുവാന്‍ അനുമതി ലഭിച്ചിരിക്കുന്നു.2017 ലാണ് ടൊറന്റോയും അനുബന്ധ നഗര സഭകളും ഇതിനായി ദര്‍ഘാസ് സമര്‍പ്പിച്ചത്. ആസ്ഥാനത്തിന്റെനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ 80000 ത്തില്‍ പരം പുതിയ തൊഴിലവസരങ്ങള്‍ ആണ് വന്നു ചേരുന്നത്.5 ബില്യണ്‍ ഡോളര്‍ മുതല്മുടക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.കൂടാതെ പത്തു ബില്ല്യന്‍ ഡോളറിനു മേലുള്ള പദ്ധതികളും നടപ്പിലാക്കും. അമേരിക്കയുടെ ഭരണമാറ്റവും,ട്രംപിന്റെ പുതിയ സാമ്പത്തീക നയങ്ങളും ആഗോള തലത്തില്‍ വാണിജ്യ മേഖലയില്‍ അനിശിതത്വം സൃഷ്ടിക്കുമ്പോള്‍ ആണ് ആമസോണിന്റെ പുതിയ പ്രഖ്യാപനം. ടോറന്റോയിലും സമീപ നഗരങ്ങള്‍ ആയ മിസ്സിസോഗ,ബ്രാംപ്ടന്‍,ദുര്‍ഹം ,ഹാംപ്ടന്‍,ഗുവള്‍ഫ്,നോര്‍ത്ത് യോര്‍ക്ക് എന്നിവിടങ്ങളില്‍ പദ്ധതി നടത്തിപ്പിനായുള്ള സാധ്യതകള്‍ തേടി വരുന്നു.നിലവില്‍ ബ്രാംപ്ടണിലും,മിസ്സിസ്സായോഗയിലും ആമസോണിനു ബ്രാഞ്ചുകള്‍ ഉണ്ട്(2 മില്യണ്‍ ചതുരശ്ര അടി). ആമസോണിന്റെ ആദ്യ ആസ്ഥാനം യു എസ് ലെ സിയാറ്റില്‍ ആണുള്ളത്.8.1 മില്യണ്‍ ചതുരശ്ര അടിയില്‍ 33 ശാഖകള്‍ ഉള്ള യു എസ് ആസ്ഥാനത്തിനു കീഴില്‍ 40000 മുകളില്‍ ജീവനക്കാര്‍ ജോലി ചെയ്തു വരുന്നു. ആമസോണിന്റെ പുതിയ സംരംഭത്തെ എല്ലാ നഗര സഭാ മേയര്‍ മാരും സ്വാഗതം ചെയ്തു. ഐറ്റി,ഓഫിസ്,അക്കൗണ്ടിങ്,ലോജിസ്റ്റിക്‌സ്,സ്‌റ്റോക്‌സ്,ട്രാന്‍സ്‌പോര്‍ട്ടേഷന്‍,കാറ്ററിങ്,ഓര്‍ഡര്‍ പിക്കാര്‍,ക്വാളിറ്റി,എന്നിങ്ങനെ ഉയര്‍ന്ന വേതന സേവന വ്യവസ്ഥയിലുള്ള തൊഴിലവസരങ്ങളില്‍ ആണ് നിയമനം നടക്കുക എന്ന് ആമസോണ്‍ സി ഇ ഒ ജെഫ് ബിസോസ് പ്രസ്താവിച്ചു. റിപ്പോര്‍ട്ട്: ജയ് പിള്ള