ബ്രാംപ്ടണ്‍ യൂണിവേഴ്‌സിറ്റി 2020ല്‍ ?

By Karthick

Sunday 21 Jan 2018 13:41 PM

ബ്രാംപ്ടണ്‍: റയേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി യും ഷെറീഡന്‍ കോളജുമായി സംയുക്തമായി ആരംഭിക്കാനിരിക്കുന്ന ബ്രാംപ്ടന്‍ നിവാസികളുടെ ചിരകാല അഭിലാഷം കൂടിയായ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം 2020ല്‍ എങ്കിലും തുടങ്ങും എന്ന് നഗര സഭാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.150 മില്യണ്‍ ഡോളര്‍ ബ്രാംപ്ടന്‍ നഗര സഭയും,50 മില്യണ്‍ ഡോളര്‍ കാനഡയിലെ മറ്റു നഗര സഭകളും ഇതിനായി ചിലവിടും. വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിക്കും,ടൊറന്റോ യൂണിവേഴ്‌സിറ്റിക്കും ഇടയില്‍ ആരംഭിക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ വ്യത്യസ്ഥത പുലര്‍ത്തുന്ന വിഷയങ്ങളില്‍ ആയിരിക്കും പാഠ്യപദ്ധതി നടപ്പിലാക്കുക. ഇന്ത്യന്‍ വംശജരും,കറുത്ത വര്‍ഗ്ഗക്കാരും തിങ്ങി പാര്‍ക്കുന്ന ബ്രാംപ്ടണ്‍ ഇപ്പോള്‍ യൂണിവേഴ്‌സിറ്റി പഠനത്തിനായി വാട്ടര്‍ലൂ,ഹാമില്‍ട്ടണ്‍,ലണ്ടന്‍,ടൊറന്റോ,ഗ്വാള്‍ഫ് സിറ്റികളെ ആണ് ആശ്രയിക്കുന്നത്. സയന്‍സ്,ടെക്‌നോളജി,എഞ്ചിനീയറിംഗ്ആര്‍ട്‌സ്,മാത്തമാറ്റിക്‌സ്,സ്റ്റീീഎനര്‍ജി എന്നീ വിഷയങ്ങളെ ഉള്‍പ്പെടുത്തി മറ്റു സമീപ യൂണിവേഴ്‌സിറ്റികളില്‍ നിന്നും വ്യത്യസ്ഥമായ പാഠ്യ പദ്ധതി ആയിരിക്കും നടപ്പിലാക്കുക. തുടക്കത്തിലേ 1000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും എന്നും,തുടര്‍ന്ന് ഓരോ വര്‍ഷവും പ്രവേശനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കും എന്നും മേയര്‍ പ്രസ്ഥാപിച്ചു. യൂണിവേഴ്‌സിറ്റിയുടെ തുടക്കത്തോടെ പുതിയ പുതിയ വാണിജ്യ,വ്യവസായ,കച്ചവടങ്ങള്‍ നഗരത്തിലേക്ക് വരുകയും സാമ്പത്തിക രംഗത്തെ പുരോഗതിയും ഇത് വഴി ലക്ഷ്യമിടുന്നു. ഭാവിയില്‍ 1800 പ്രത്യക്ഷ ജോലികളും,1500 പരോക്ഷ ജോലികളും ആണ് പുതിയ സംരംഭം വഴി നഗര സഭ ലക്ഷ്യം ഇടുന്നത് .220 മില്യണ്‍ ഡോളര്‍ വാര്‍ഷിക സാമ്പത്തീക വിനിമയം ലക്ഷ്യം വക്കുന്ന പ്രൊജക്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2020ല്‍ ആരംഭിക്കും എന്ന് മേയര്‍ ലിന്‍ഡ ജെഫ്രി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. ഡൗണ്‍ ടൗണ്‍ ,ഹെറിറ്റേജ് ഹൈറ്റ്‌സ്,സ്റ്റീല്‍സ് & ഹ്യൂറോന്റാരിയോ ,സ്റ്റീല്‍സ് & ബ്രാംലിയ ,ക്യൂന്‍ & ബ്രാംലിയ എന്നീ അഞ്ചു സ്ഥലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ആയിരിയ്ക്കും യൂണിവേഴ്‌സിറ്റി നിര്‍മ്മിക്കുക എന്നും,അതിനാവശ്യമായ പഠനങ്ങള്‍ ആരംഭിച്ചു എന്നും മൈക്കേല്‍ മിഖേല്ലം (Sr .Manager,tSrategy) അറിയിച്ചു.യാത്രാ സൗകര്യവും,സ്ഥല ലഭ്യതയും,കണക്കിലെടുത്തു ഹുറന്റാറിയോ & സ്റ്റീല്‍സ് പരിസരത്തിനു പ്രത്യേക പരിഗണന നല്‍കുന്നു വെന്നും പുതുതായി വരുന്ന എല്‍ റ്റി ട്രാന്‍സ്‌പോര്‍ട്ടിങ് സിസ്റ്റം 2022ല്‍ പ്രവര്‍ത്തനമാരംഭിക്കും എന്നും തുടര്‍ന്ന് ,ടൊറന്റോ സബ്‌വേ കീലില്‍ നിന്നും കൂക്‌സ്വില്‍ വരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതി,മിസ്സിസ്സാഗഎയര്‍പോര്‍ട്ട്ബ്രാംപ്റ്റണ്‍ ഓക്ക് വില്‍ മിസ്സിസ്സാഗ സര്‍ക്കുലര്‍ ട്രെയിന്‍ സര്‍വീസ് എന്നീ പദ്ധതികളുടെ ചര്‍ച്ചയും പുരോഗമിക്കുന്നതായും മൈക്കേല്‍ അറിയിച്ചു. റിപ്പോര്‍ട്ട്: ജയ് പിള്ള