മാര്‍ക്കിനു പുതിയ നേതൃത്വം

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) ജോസ് അക്കക്കാട്ട് പ്രസിഡന്റായി പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. യോങ്കേഴ്‌സിലുള്ള സാഫ്‌റോണ്‍ ഇന്ത്യ റെസ്റ്റോറന്റില്‍ കൂടിയ ജനറല്‍ബോഡി മീറ്റിംഗിലാണ് അസോസിയേഷന്റെ പുതിയ വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. അസോസിയേഷന്‍ ട്രസ്റ്റി ബോര്‍ഡ് ഇലക്ഷനുവേണ്ട ക്രമീകരണങ്ങള്‍ നടത്തി. തോമസ് അലക്‌സ് ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ചു. തോമസ് അലക്‌സ്, ജേക്കബ് ചൂരവടി, സന്തോഷ് മണലില്‍, ജി.കെ. നായര്‍, എം.എ മാത്യു എന്നിവരായിരിക്കും ട്രസ്റ്റി ബോര്‍ഡ് മെമ്പേഴ്‌സ്, അസോസിയേഷന്‍ പ്രസിഡന്റായി ജോസ് അക്കക്കാട്ടിനേയും, വൈസ് പ്രസിഡന്റായി സണ്ണി കല്ലൂപ്പാറയേയും, സെക്രട്ടറിയായി സന്തോഷ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറിയായി ജിജോ ആന്റണി, ട്രഷററായി വിന്‍സെന്റ് ജോണ്‍, ജോയിന്റ് ട്രഷററായി സിബി ജോസഫ് എന്നിവരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജൂബ് ഡാനിയേല്‍, ബെന്നി ജോര്‍ജ്, പൗലോസ് ജോസഫ്, സോണി ജോസ്, എല്‍സി ജൂബ്, റീത്താ മണലില്‍, നിവിന്‍ മാത്യു, രേഖ നായര്‍, സാജന്‍ തോമസ്, മാത്യു വര്‍ഗീസ് എന്നിവരേയും തെരഞ്ഞെടുത്തു. സജി മാത്യു ആണ് ഓഡിറ്റര്‍. ഡിന്നറോടുകൂടി മീറ്റിംഗ് സമംഗളമായി പര്യവസാനിച്ചു.