ഡാലസ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം

By Karthick

Saturday 27 Jan 2018 08:20 AM

ഡാലസ്: നോര്‍ത്തമേരിക്കന്‍ സാംസ്ക്കാരിക കലാ ജീവകാരുണ്യരംഗങ്ങളില്‍ രചനാത്ക സംഭാവനകള്‍ നല്‍കികൊണ്ടു ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന ഡാലസ് മലയാളി അസോസിയേഷനു പുതിയ ഭാരവാഹികള്‍. കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് അമേരിക്കന്‍ സാംസ്ക്കാരിക സംഘനാ തലങ്ങളില്‍ സ്തുര്‍ത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന സാം മത്തായി (പ്രസിഡന്റ്), ലിജി തോമസ് (സെക്രട്ടറി), തങ്കച്ചന്‍ ജോസഫ് (ജോയിന്റ് സെക്രട്ടറി), സുനു മാത്യു (ട്രഷററാര്‍), പ്രമോദ് വൈക്കത്ത് (ജോയിന്റ് ട്രഷററാര്‍), ഷെറി ജോണ്‍ (വൈസ് പ്രസിഡന്റ്), സേവി ഫിലിപ്പ് (സ്‌പോര്‍ട്‌സ്), സുനില്‍ തലവടി (കോര്‍ഡിനേറ്റര്‍), മെഴ്‌സി സാമുവല്‍ (വിമന്‍സ് ഫോറം), വിവിധ അന്താരാഷ്ട്ര ദൃശ്യമാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടറായ രവികുമാര്‍ എടത്വ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നവരാണ് പുതിയ ഭാരവാഹികള്‍. അസോസിയേഷന്റെ നാളിതുവരെ തുടര്‍ന്നു വരുന്ന സര്‍വ്വതോന്മുഖമായ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം നോര്‍ത്ത് ടെക്‌സസ് മലയാളികള്‍ അഭിമുഖീകരിക്കുന്ന പുതിയ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും പ്രവര്‍ത്തന അജണ്ടയില്‍ ഉള്‍പ്പെടുത്തുമെന്ന് സാം മത്തായി പറഞ്ഞു. ഒരോ വിദേശ മലയാളിയുടെയും വേരുകള്‍ ആഴ്ന്നു കിടക്കുന്ന കേരളവുമായുള്ള ആത്മബന്ധം ദൃഢമാക്കുന്ന തലങ്ങളിലുള്ള പുതിയ പദ്ധതികള്‍ ബന്ധപ്പെട്ടവരുമായി അലോചിച്ചു തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു. റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്റ്യന്‍