അമേരിക്കന്‍ സ്കൂളില്‍ വീണ്ടും വെടിവയ്പ്; രണ്ടു കുട്ടികളും അക്രമിയും മരിച്ചു

By Karthick

Saturday 09 Dec 2017 08:08 AM

ലൊസാഞ്ചല്‍സ്(യുഎസ്): ന്യൂ മെക്‌സിക്കോ സംസ്ഥാനത്തെ അസ്‌ടെക് ടൗണിലുള്ള ഹൈസ്കൂളില്‍ നടന്ന വെടിവയ്പില്‍ രണ്ടു കുട്ടികളും അക്രമിയും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ആരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏതാനും പേര്‍ക്കു പരുക്കേറ്റതായുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നു പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്നു സ്കൂള്‍ അടച്ചു. സമീപ സ്കൂളുകളും അടച്ചു. യുഎസില്‍ ഈ വര്‍ഷം ഇതുവരെ 3700 കുട്ടികള്‍ക്കു വെടിവയ്പില്‍ ജീവഹാനി സംഭവിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്തു. 328 കൂട്ട വെടിവയ്പുകളും ഉണ്ടായി. തോക്കു മൂലം രാജ്യത്ത് ഓരോ വര്‍ഷവും 33,000 പേരുടെ ജീവനാണ് നഷ്ടപ്പെടുന്നത്. അതില്‍ 22,000 ആത്മഹത്യകളാണ്.