കൊവെന്‍ട്രിയില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു

By Karthick

Monday 11 Dec 2017 07:44 AM

കൊവെന്‍ട്രി.ക്യാന്‍സര്‍ രോഗ ബാധിതയായി ചികിത്സയില്‍ ആയിരുന്ന മലയാളി നഴ്‌സ് കൊവെന്‍ട്രിയില്‍ ഇന്ന് വെളുപ്പിന് നിര്യാതയായി .കോട്ടയം മൂഴൂര്‍ പറമ്പോക്കത്തു തോമസകുട്ടിയുടെ ഭാര്യ ജെറ്റ്സി ആണ് ഇന്നലെ ദൈവ സന്നിധിയിലേക്ക് യാത്രയായത് ,45 കാരിയായ ജെറ്റ്സി ദീര്‍ഘ നാളായി ക്യാന്‍സര്‍ രോഗ ബാധിതയായി ചികിത്സയില്‍ ആയിരുന്നു .രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജെറ്റ്സിയുടെ അമ്മ ഏതാനും നാളുകള്‍ക്കു മുന്‍പ് മകളെ ശുശ്രൂഷിക്കുവാനായി നാട്ടില്‍ നിന്നും എത്തിയിട്ടുണ്ട് എന്നാണ് വിവരം,ജെറ്റ്സിയുടെ സഹോദരനും , സഹോദരിയും പരിചരിക്കാനായി എത്തിയിരുന്നു .രോഗം കലശലായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പാലിയേറ്റിവ് ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും ജെറ്റ്‌സിയുടെ കൂടെ ആവശ്യപ്രകാരം വീട്ടിലേക്കു പോരുകയായിരുന്നു. ഇവര്‍ക്ക് മൂന്നു മക്കളാണ് ഉള്ളത് .മരണം നടന്ന ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ വീട്ടില്‍ എത്തി മരണ വിവരം സ്ഥിരീകരിക്കുകയും ചെയ്തു. . മൃതദേഹം ഫ്യുണറല്‍ ഡയറക്ടേഷസിനു കൈമാറി ഇരിക്കുകയാണ് , സംസ്കാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല . ക്രോയിഡോണില്‍ സഖറിയ വര്‍ഗീസ് രക്താര്‍ബുദം ബാധിച്ചു മരണമടഞ്ഞിട്ടു അടുത്ത ദിവസം തന്നെ മറ്റൊരു മരണ വിവരം കൂടി അറിഞ്ഞതിന്റെ ഞെട്ടലിലാണ് യു കെ യിലെ മലയാളി സമൂഹം .