ഫ്‌ളോറിഡയില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റടക്കം അഞ്ച് പേര്‍ മരിച്ചു

By Karthick

Monday 25 Dec 2017 18:22 PM

ഫ്‌ളോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ ചെറുവിമാനം തകര്‍ന്ന് ് പൈലറ്റടക്കം അഞ്ച് പേര്‍ മരിച്ചു. പ്രദേശിക സമയം രാവിലെ ഏഴിനാണ് സംഭവം. ബാര്‍തോ മുനിസിപ്പല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്നു വീണത്. വിമാനം തകര്‍ന്നുവീണ ശേഷം തീപിടിച്ചു. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറഞ്ഞു.