വൈറ്റ്ഹൗസിലേക്ക് വാന്‍ ഇടിച്ചുകയറ്റാന്‍ ശ്രമം; യുവതി അറസ്റ്റില്‍

By Karthick

Sunday 25 Feb 2018 07:59 AM

വാഷിംഗ്ടണ്‍ ഡിസി: വൈറ്റ്ഹൗസിലെ സുരക്ഷാവേലിയില്‍ വാന്‍ ഇടിപ്പിച്ചുകയറ്റിയ യുവതി അറസ്റ്റിലായി. സംഭവസമയത്ത് ഇവരുടെ കൈയില്‍ തോക്കുണ്ടായിരുന്നുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്‍റ് ട്രംപ്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളിനെ വൈറ്റ്ഹൗസില്‍ സ്വീകരിക്കുന്ന സമയത്തായിരുന്നു സംഭവം. ഇതിനെത്തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈറ്റ്ഹൗസിന്‍റെ പ്രവര്‍ത്തനം സ്തംഭിച്ചതായാണ് റിപ്പോര്‍ട്ട്. 35 വയസുള്ള ടെന്നസി സ്വദേശിനി ജെസീക്ക ഫോര്‍ഡ് ആണ് അപകടമുണ്ടാക്കിയതെന്നും മുന്പും ഇവര്‍ വൈറ്റ്ഹൗസ് പരിസരത്തു പ്രശ്‌നമുണ്ടാക്കിയതിന് അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.