എയര്‍ ഇന്ത്യയില്‍ 500 കാബിന്‍ ക്രൂ ഒഴിവ്

By Karthick

Sunday 11 Mar 2018 19:42 PM

എയര്‍ ഇന്ത്യയില്‍ രണ്ടു റീജണുകളിലായി 500 കാബിന്‍ ക്രൂ ഒഴിവ്. ഡല്‍ഹി ആസ്ഥാനമായ നോര്‍ത്തേണ്‍ റീജണില്‍ 450 ഒഴിവും മുംബൈ ആസ്ഥാനമായ വെസ്റ്റേണ്‍ റീജണില്‍ 50 ഒഴിവുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. തുടക്കത്തില്‍ അഞ്ചുവര്‍ഷത്തേക്കുള്ള കരാറില്‍ ആയിരിക്കും നിയമനം. ഏതെങ്കിലും ഒരു റീജണിലേക്കു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. റീജണ്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നെ മാറാന്‍ സാധിക്കുകയില്ല. പ്രായം: 2018 മാര്‍ച്ച് 12ന് 18 നും 35 നും ഇടയില്‍. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷം !ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. യോഗ്യത: ഗവ. അംഗീകൃത ബോര്‍ഡ്/ സര്‍വകലാശാലയില്‍നിന്നുള്ള പ്ലസ്ടു. കുറഞ്ഞത് ഒരു വര്‍ഷം കാബിന്‍ ക്രൂ ജോലിയില്‍ പരിചയം. എയര്‍ബസ്/ബോയിംഗ് ഫാമിലി എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ട സാധുവായ എസ്ഇപി ഉണ്ടായിരിക്കണം. വിദേശ എയര്‍ലൈനുകളില്‍ ജോലി പരിചയമുള്ളവര്‍ക്ക് എസ്ഇപിക്ക് പകരമുള്ള രേഖകള്‍ നല്‍കിയാല്‍ മതി. ശാരീരിക യോഗ്യത: ഉയരം: സ്ത്രീകള്‍ക്ക് കുറഞ്ഞത് 160 സെമീ. പുരുഷന്‍മാര്‍ക്ക് 170 സെമീ. (എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് 2.5 സെമീ വരെ ഇളവുണ്ട്. ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടായിരിക്കണം. അപേക്ഷാ ഫീസ്: 1000 രൂപ. (എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് ഫീസ് ബാധകമല്ല). അകഞ കചഉകഅ ഘകങകഠഋഉ എന്ന വിലാസത്തില്‍ ഡല്‍ഹി/മുംബൈയില്‍ മാറാവുന്ന ഡിഡിയായി ഫീസ് അടയ്ക്കാം. ഡിഡി സംബന്ധമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ചേര്‍ക്കണം. ശാരീരിക ക്ഷമതാ പരിശോധന, എഴുത്തു പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്ക് www.airindia.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.