ഇന്‍സ്റ്റാഗ്രാം മൂലം കടംകയറിയ മോഡല്‍

By Karthick

Sunday 11 Mar 2018 19:43 PM

ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലധികം ഫോളോവര്‍മാരുള്ള ഇരുപത്താറുകാരിയായ ലിസെറ്റ് കാല്‍വെറോ കാല്‍വെറോ കടംകയറിയ കഥ വെളിപ്പെടുത്തി. തന്റെ വേഷവൈവിധ്യവും രൂപവുമെല്ലാം നിലനിര്‍ത്താനുള്ള പെടാപ്പാടിലായിരുന്നു. ന്യൂയോര്‍ക്കുകാരിയായ കാല്‍വെറോ സ്ഥിരമായി പുറത്ത് നിന്നാണ് ഭക്ഷണം കഴിക്കാറ്. നഗരത്തിലെ മനോഹരമായ ഇടങ്ങളിലാണ് അവര്‍ സമയം ചിലവഴിക്കാറ്. എല്ലാം ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ക്ക് വേണ്ടി. അതേസമയം ഈ പുറംമോടികളുടെയെല്ലാം പിറകില്‍ അവര്‍ വലിയ കടങ്ങള്‍ വാരിക്കൂട്ടുകയായിരുന്നു. കടബാധ്യത കാല്‍വെറോയ്ക്ക് താങ്ങാവുന്നതിലും അധികമായി കുമഞ്ഞുകൂടി. മികച്ച ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നതെന്ന്കാല്‍വെറോ തന്നെ പറയുന്നു. ഇടയ്ക്ക് മാതാപിതാക്കള്‍ക്കൊപ്പം മിയാമിയിലേക്ക് പോയ കാല്‍വിറോ അവിടെ ഒരു ജോലി കണ്ടെത്തി പക്ഷെ 7000 യൂറോയിലധികം വരുന്ന കടബാധ്യത നേരിടാന്‍ അവര്‍ നന്നേ പ്രയാസപ്പെട്ടു. ഒപ്പം ഇന്‍സ്റ്റാഗ്രാമിലെ ചെലവുകളും വര്‍ധിക്കാന്‍ തുടങ്ങി. യാഥാര്‍ത്ഥ്യത്തിലായിരുന്നില്ല എന്റെ ജീവിതം, എന്റെ തലയ്ക്ക് മുകളില്‍ കടം കുന്നൂകൂടുകയായിരുന്നു. കാല്‍വെറോ പറയുന്നു. ഓരോ ഷോപ്പിങ്ങിനും ചെലവു വരുന്നത് 200 ഡോളറിലധികം. മാസത്തിലൊരിക്കല്‍ ഡിസൈനര്‍ ബാഗുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കുമായി 1000 ഡോളറിലധികം ചെലവാക്കി. യാത്രാചെലവുകളും പെരുകി. ടെക്‌സാസിലേക്ക് തിരികെ വരുന്നതിന് ഒരിക്കല്‍ 700 ഡോളര്‍ വരെ കാല്‍വെറോ ചെലവാക്കുകയുണ്ടായി. 2016 ല്‍ കാല്‍വെറോ നടത്തിയ യാത്രകളില്‍ ഭൂരിഭാഗവും ഇന്‍സ്റ്റാഗ്രാമിന് വേണ്ടി മാത്രമുള്ളതായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാല്‍വെറോ ആ കടബാധ്യയെല്ലാം മറികടന്നു. അതിനായി സോഷ്യല്‍ മീഡിയയില്‍നിന്നും ഒരുപടി അകലം പാലിക്കാന്‍ കാല്‍വെറോ തീരുമാനിച്ചു. ഒപ്പം വരുമാനം കൃത്യമായി വകയിരുത്തി. തന്റെ പഴയ ജീവിതത്തെ കുറിച്ചുള്ള ബോധ്യം ഇന്ന് കാല്‍വേറൊയ്ക്കുണ്ട്.