ദോഷപരിഹാരത്തിന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ജ്യോതിഷി അറസ്റ്റില്‍

By Karthick

Tuesday 13 Mar 2018 13:35 PM

മംഗളൂരു: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജ്യോതിഷി അറസ്റ്റില്‍. പുട്ടൂരിലെ ബെന്നൂര്‍ നെക്കില സ്വദേശി ബാലചന്ദ്ര ആചാര്യ(34)യാണ് അറസ്റ്റിലായത്. മാര്‍ച്ച് മൂന്നിന് ജ്യോതിഷിയുടെ വീട്ടിലാണ് സംഭവം. അച്ഛനമ്മമാര്‍ക്കൊപ്പം ജ്യോതിഷിയെ കാണാനെത്തിയതാണ് പെണ്‍കുട്ടി. കുട്ടിക്ക് ജാതകദോഷമുണ്ടെന്നും അതിന് പരിഹാരക്രിയകള്‍ ചെയ്യണമെന്നും ഇയാള്‍ മാതാപിതാക്കളെ വിശ്വസിപ്പിച്ചു. ക്രിയ ചെയ്തുതീരുംവരെ മുറിക്ക് പുറത്തിരിക്കാന്‍ മാതാപിതാക്കളോട് നിര്‍ദേശിച്ച ജ്യോതിഷി പെണ്‍കുട്ടിയെ വീടിന്റെ അകത്തെ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. മാര്‍ച്ച് ഒന്‍പതിനാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതിനല്‍കിയത്. തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്തു.