വഴങ്ങിക്കൊടുത്താലേ കരിയറില്‍ ഉയര്‍ച്ചയുള്ളൂ: സന

By Eswara

Monday 19 Mar 2018 20:24 PM

സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്കും, നടന്മാര്‍ക്കും മറ്റും വഴങ്ങിക്കൊടുത്താല്‍ മാത്രമേ ഉയര്‍ച്ചയുണ്ടായുകകയുള്ളുവെന്ന് നടി സനാ ഖാന്‍ തുറന്നു സമ്മതിച്ചു. എനിക്കും ഇതുപോലത്തെ അഡ്ജസ്റ്റ്‌മെന്റ്‌സ് പലപ്പോഴും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നെ പോലെ പുറത്തു നിന്നുള്ള ഇന്‍ഡസ്ട്രിയില്‍ നിന്ന് വരുന്നവര്‍ക്കാണ് കൂടുതലും ഇത് അനുഭവിക്കേണ്ടി വരിക. പലപ്പോഴും കോഡിനേറ്റഴ്‌സ് നമ്മെ സിനിമയ്ക്ക് വേണ്ടി ഹോട്ടലിലേക്കു എത്തിക്കുകയും പിന്നീട് ഇത്തരം ആവശ്യങ്ങള്‍ ഉന്നിയിക്കുകയും ചെയ്യും . 'സന പറഞ്ഞു. 'മോശപ്പെട്ട ആളുകള്‍ ഇന്‍ഡസ്ട്രയില്‍ ഉണ്ടെന്നു മനസിലാക്കാന്‍ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു. ഇതുപോലെ ബന്ധങ്ങള്‍ നമ്മള്‍ സ്ഥാപിച്ചെടുക്കണം, നേരില്‍ കണ്ടു റോളുകള്‍ ചെയ്യാന്‍ താല്‍പര്യം ഉണ്ടെന്നു അങ്ങോട്ടു ആവശ്യപ്പെടണം എന്നാല്‍ മാത്രമേ സിനിമയില്‍ നിലനില്‍ക്കാന്‍ പറ്റു എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല റോളുകളും ഇല്ലാതാകുന്നു. കഴിവിനും പ്രൊഫഷണലിസത്തിനും അപ്പുറം ഇത്തരം ആവശ്യങ്ങള്‍ക്ക് നിന്ന് കൊടുത്താല്‍ നമ്മുടെ കരിയര്‍ ഉയരും എന്നാണ് മനസിലാകുന്നത്.'– സന പറഞ്ഞു. ഒരാളുടെ പേര് പരാമര്‍ശിച്ച് അതൊരു വിവാദമായാല്‍ ആളുകള്‍ ആ പ്രശ്‌നത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കുകയും സിനിമയില്‍ അവസരങ്ങള്‍ കുറയുകയും ചെയ്യും. മോശപ്പെട്ട ആള്‍ക്കാര്‍ മാത്രമാണ് ഇന്‍ഡസ്ട്രയില്‍ ഉള്ളതെന്നല്ല ഞാന്‍ പറയുന്നത്, കുറച്ച് നല്ലവരും ഉണ്ട് . പക്ഷേ വിവാദങ്ങളുണ്ടായാല്‍ ഈ നല്ല ആളുകളും നമ്മെ കാസ്റ്റ് ചെയാന്‍ മടിക്കും. സന പറഞ്ഞു.