നടി ദിവ്യാ ഉണ്ണി പുനര്‍വിവാഹിതയായി, വരന്‍ അരുണ്‍ കുമാര്‍ മണികണ്ഠന്‍

By Karthick

Tuesday 06 Feb 2018 07:32 AM

ഹൂസ്റ്റണ്‍: പ്രശസ്ത സിനിമാനടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഞാറാഴ്ച്ച രാവിലെ 8 മാണിക്കും 9 മണിക്കും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യാ ഉണ്ണിക്കു താലി ചാര്‍ത്തിയത്. എഞ്ചിനിയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ്. അമേരിക്കന്‍ മലയാളിയുമായിട്ടുള്ള ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷമാണ് അരുണ്‍കുമാറുമായുള്ള വിവാഹം. രണ്ടു മക്കളും ദിവ്യ ഉണ്ണിക്കൊപ്പമാണ്. തിരുവന്തപുരത്തു നിന്നു മുംബൈക്കു താംസം മാറ്റിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍. വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു.