എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പോലീസുകാരന്‍ അറസ്റ്റില്‍

By Karthick

Sunday 11 Feb 2018 12:24 PM

ശ്രീനഗര്‍: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ. കത്വ ജില്ലയില്‍ നിന്ന് കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം പോലീസ് കണ്ടെത്തിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട പോലീസ് ടീമിലെ സ്‌പെഷ്യല്‍ പോലീസ് ഓഫീസറായ ദീപക് കുജാരിയയാണ് െ്രെകംബ്രാഞ്ചിന്റെ പിടിയിലായത്. 28കാരനായ കുജാരിയ ജനവരി 10ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പയ്യനുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഒന്നും അറിയാത്ത പോലെ കുട്ടിയെ തിരയുന്ന സംഘത്തിന്റെ കൂടെ പ്രവര്‍ത്തിച്ചു. ആട്ടിടയന്‍മാരുടെ കുടുംബമാണ് കുട്ടിയുടേത്. മുന്‍പ് തന്നെ ഈ പോലീസുകാരന്‍ ഇവരെ ഉപദ്രവിച്ചിരുന്നതായും കുട്ടിയുടെ കുടുംബം പറഞ്ഞു.