എലിസബത്ത് രാജ്ഞിയുമായി മോദി കൂടിക്കാഴ്ച നടത്തി

By Karthick

Thursday 19 Apr 2018 20:34 PM

ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബക്കിങ്ഹാം കൊട്ടാരത്തില്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്തുമായി കൂടിക്കാഴ്ച നടത്തി. ഭാരത് കി ബാത്ത് സബ്‌കേ സാത്ത് പരിപാടിക്കു മുന്നോടിയായാണ് കൂടിക്കാഴ്ച നടത്തിയത്. ശാസ്ത്രത്തിന്റെയും കണ്ടുപിടിത്തങ്ങളുടെയും 5000 വര്‍ഷം എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ചാള്‍സ് രാജകുമാരനുമായും മോദി നേരത്തെ കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി തെരേസ മേയ് എന്നിവരുമായും നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. വെസ്റ്റ്മിനിസ്റ്ററിലെ സെന്‍ട്രല്‍ ഹാളില്‍ ഭാരത് കി ബാത്ത്, സബ്‌കേ സാത്ത് പരിപാടിയില്‍ പങ്കെടുത്തവരുമായി മുഖാമുഖവും അദ്ദേഹം നടത്തി. ജനാധിപത്യത്തില്‍ ജനങ്ങള്‍ ദൈവത്തെപ്പോലെയാണ്. അവരാഗ്രഹിച്ചാല്‍ ഒരു ചായക്കച്ചവടക്കാരനു പ്രധാനമന്ത്രിയാകാനും രാജകൊട്ടാരത്തില്‍ ഹസ്തദാനം നല്‍കാനും സാധിക്കുമെന്നും മോദി പറഞ്ഞു. ഞങ്ങള്‍ക്കു കൂടുതല്‍ ചെയ്യാന്‍ സാധിക്കും എന്നറിയാവുന്നതിനാലാണ് ജനങ്ങള്‍ ഞങ്ങളില്‍ നിന്നു കൂടുതല്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍