എന്നെ വിസ്മയിപ്പിച്ച നടന്‍ മോഹന്‍ലാല്‍: പാര്‍വ്വതി

By Karthick

Friday 20 Apr 2018 07:36 AM

തന്നെ വിസ്മയിപ്പിച്ച നടന്‍ മോഹന്‍ലാല്‍ ആണെന്ന് നടി പാര്‍വ്വതി ജയറാം. പാര്‍വതിയും ജയറാമും മകന്‍ കാളിദാസനും ചേര്‍ന്ന് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ കാളിദാസന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് പാര്‍വതി മോഹന്‍ലാലിനോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. അമ്മയെ വിസ്മയിപ്പിച്ച ഒരു നടന്റെ പേര് പറയാമോ എന്ന കാളിദാസിന്റെ ചോദ്യത്തിന് പാര്‍വതിയുടെ ഉത്തരമിങ്ങനെയായിരുന്നു. എന്നെ വിസ്മയിപ്പിച്ച ഒരു നടനേയുള്ളൂ. അത് മോഹന്‍ലാല്‍ ആണ്. നമുക്ക് തോന്നും ഇത്ര കാഷ്വലായിട്ട് ഈസിയായിട്ട് എങ്ങനെയാണ് അഭിനയിക്കുക എന്ന്. പക്ഷേ അദ്ദേഹമങ്ങനെയാണ്. പാര്‍വതി പറഞ്ഞു. മമ്മൂക്കയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ സമ്മതിക്കണം. അന്നൊക്കെ മാസത്തില്‍ ഒരു സിനിമ എങ്കിലും ചെയ്യാനുണ്ടാകും. ഞാന്‍ ചോദിക്കും. മമ്മൂക്കാ ബോറടിക്കുന്നില്ലേ? മമ്മൂക്ക പറയും ഓരോ മുപ്പത് ദിവസം കഴിയുമ്പോഴും നമ്മള്‍ മറ്റൊരു ആളാവുകയല്ലേ? അതൊരു ചെയ്ഞ്ച് അല്ലേ?,പാര്‍വതി കൂട്ടിച്ചേര്‍ത്തു.