മോളിക്കുട്ടി സാമുവേലിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

By Karthick

Friday 20 Apr 2018 20:02 PM

പത്തനംതിട്ട:ഇടയന്മുള പനവേലില്‍ ശ്രീ സണ്ണി പനവേലിയുടെ ഭാര്യ ശ്രീമതി മോളികുട്ടി സാമുവേല്‍ (68)) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കള്‍ ഭിന്നി പനവേലില്‍, മിനി കുര്യന്‍. പ്രമുഖ പ്രവാസി നേതാവും ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ ശ്രീ കുര്യന്‍ പ്രക്കാനത്തിന്റെ ഭാര്യ മാതാവാണ് പരേത. മോളികുട്ടി സാമുവേലിന്റെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപെടുത്തുന്നതിനോടൊപ്പം അന്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രഷര്‍ ഷാജി വര്‍ഗീസ് , ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ മറ്റ് എക്‌സി.ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു. റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍