മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യ മത്സരത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

By Karthick

Friday 20 Apr 2018 20:09 PM

ഹൂസ്റ്റണ്‍: അമേരിക്കയിലെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഹൂസ്റ്റണില്‍ വച്ച് നടത്തപെടുന്ന "മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യ മത്സരം" ഒരു ചരിത്ര സംഭവം ആക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്നു സംഘാടകയും ഹൂസ്റ്റണിലെ സാംസ്കാരിക കലാവേദികളിലെ നിറസാന്നിധ്യവുമായ ലക്ഷ്മി പീറ്റര്‍ അറിയിച്ചു. ഏപ്രില്‍ 28 നു വൈകുന്നേരം 5 മുതല്‍ സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ (1415, Constitution Ave, Stafford, TX 77477) വച്ച് നടത്തപെടുന്ന ഈ സൗന്ദര്യ മത്സരത്തോടനുബന്ധിച്ചു ഒരുക്കുന്ന വര്ണപ്പകിട്ടാര്ന്ന നൃത്ത സംഗീത കലാ പരിപാടികള്‍ കാണികളെ ആനന്ദ നിര്‍വൃതിലാക്കുമെന്നു ലക്ഷ്മി പറഞ്ഞു. ഹൂസ്റ്റണിലെ പ്രശസ്തമായ ലഷ്മി ഡാന്‍സ് അക്കാഡമിയുടെ ഇവെന്റ്‌സ് ഡിവിഷന്റെ നേതൃത്വത്തിലാണ് ഈ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 13 മുതല്‍ 65 വയസ്സ് വരെയുള്ളവര്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിധ മല്‌സരങ്ങള്‍ ഈ പരിപാടിയെ വേറിട്ടതാക്കുന്നു. മിസ് ടീന്‍ മലയാളീ (13- 17 വയസ്സ് ), മിസ് മലയാളീ (18 35 വയസ്സ്) മിസ്സസ് മലയാളീ (2165 വയസ്സ് ) എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ഈ മല്‌സരങ്ങളില്‍ ഫൈനലില്‍ വിജയിക്കുന്നവര്‍ക് മൊത്തം 6000 ഡോളറിന്റെ ക്യാഷ് അവാര്‍ഡുകളാണ് കാത്തിരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ സൗന്ദര്യ മത്സരമായ മിസ് ഇന്ത്യയുഎസ്എ (ങശ ൈകിറശമ ഡടഅ) യില്‍ മത്സരിക്കുന്നതിനുള്ള അര്ഹതയും ലഭിക്കുന്നതാണ്. അതോടൊപ്പം ബോളിവുഡ് പേജന്റെ ഇന്റര്‍നാഷണല്‍ (Bollywood Pageant International ) ല്‍ മത്സരിക്കുന്നതിനുള്ള യോഗ്യതയും കരസ്ഥമാക്കുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ കൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ പ്രശസ്ത സിനിമ താരം മനിയ നായിഡു സെലിബ്രിറ്റി ജഡ്ജ് ആയുള്ള ജഡ്ജിങ് പാനലില്‍ അമേരിക്കയില്‍ വിവിധ തലങ്ങളില്‍ ശ്രദ്ധേയരായ പ്രമുഖരാണ് അണിനിരക്കുന്നത്. ആവേശകരമായ പ്രതികരണങ്ങളാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നു ഫോമാ യുടെ മുന്‍ മലയാളീ മങ്കയും പ്രശസ്ത ഭാരത നാട്യം നര്‍ത്തകിയും സംഗീതജ്ഞയും കൂടിയായ ലക്ഷ്മി പീറ്റര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും ഇവന്റ് പാസിനുമായി ബന്ധപെടുക www.humtumdesi.com OR [email protected] OR 972-369-9184