ശ്രീജിത്തിന്റെ മരണം: പറവൂര്‍ എസ്‌ഐ ദീപക് അറസ്റ്റില്‍

By Karthick

Friday 20 Apr 2018 20:16 PM

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്‌ഐ ജി.എസ്.ദീപക്കിനെ അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണു അറസ്റ്റ്. എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ശ്രീജിത്തിന്റെ മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാംസ എസ്‌ഐ ജി.എസ്.ദീപക്, എഎസ്‌ഐ സുധീര്‍, സിപിഒ സന്തോഷ് എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിഐയ്ക്കും എസ്‌ഐയ്ക്കും ഗുരുതരവഴ്ച സംഭവിച്ചെന്ന ഐജി: എസ്.ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.