ഇന്ത്യയില്‍ 15 മിനിറ്റിനിടയില്‍ ഒരു കുട്ടി വീതം ലൈംഗിക അതിക്രമത്തിന് ഇരയാകുന്നു

By Karthick

Saturday 21 Apr 2018 13:30 PM

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 15 മിനിറ്റിനിടയില്‍ ഒരു കുട്ടി വീതം ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള കുറ്റക!ൃത്യം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അഞ്ചിരട്ടിയായതായും സന്നദ്ധ സംഘടനയായ ‘െ്രെക’ ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യുപിയാണു മുന്നില്‍. മഹാരാഷ്ട്രയും മധ്യപ്രദേശും തൊട്ടുപിന്നില്‍. ഡല്‍ഹിയും ബംഗാളും അതിനു പിറകില്‍. ഈ അഞ്ചു സംസ്ഥാനങ്ങളിലാണു രാജ്യത്തു കുട്ടികള്‍ക്കെതിരെയുള്ള കുറ്റക!ൃത്യങ്ങളില്‍ പകുതി നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.