ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല ലോക റാങ്കിംഗില്‍ ഒന്നാമത്

By Karthick

Thursday 05 Apr 2018 07:32 AM

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല ലോക റാങ്കിംഗില്‍ ഒന്നാമത്. ഉന്നതവിദ്യാഭ്യാസ കണ്‍സല്‍റ്റിങ് സ്ഥാപനമായ ക്വാകറേലി സിമണ്ട്‌സിന്റെ(ക്യുഎസ്) ലോക യൂണിവേഴ്‌സിറ്റി സബ്ജക്ട് റാങ്കിങ്ങിലാണ് ഹാര്‍വാഡ് സര്‍വകലാശാല ഒന്നാമതെത്തിയത്. മാസച്യുസിറ്റ്‌സ് യൂണിവേഴ്‌സിറ്റി, മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി), ഓക്‌സ്ഫഡ് സര്‍വകലാശാല എന്നിവയാണ് റാങ്കിങ്ങില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. ഇന്ത്യയില്‍നിന്ന് അഞ്ച് ഐഐടികളും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും (ഐഐഎസ്‌സി) ഉള്‍പ്പെടെ ആറു സ്ഥാപനങ്ങളാണ് റാങ്കിങ്ങില്‍ ആദ്യ 400ല്‍ ഇടം പിടിച്ചത്. ഐഐടി ഡല്‍ഹി 172ാം സ്ഥാനത്തും ഐഐടി ബോംബേ 179ാം സ്ഥാനത്തും ഐഐഎസ്‌സി 190ാം സ്ഥാനത്തും ഐഐടി മദ്രാസ് 264ാം സ്ഥാനത്തും ഐഐടി കാണ്‍പുര്‍ 293ാം സ്ഥാനത്തും ഐഐടി ഖരഗ്പുര്‍ 308ാം സ്ഥാനത്തുമെത്തി. 48 വിഷയങ്ങളിലെ മികച്ച സര്‍വകലാശാലകളുടെ പട്ടികയാണ് ക്യൂഎസ് തയാറാക്കിയത്. ക്ലാസിക്, പൗരാണിക ചരിത്രം, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് എന്നീ വിഷയങ്ങള്‍ കൂടി റാങ്കിങ്ങില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത വിഷയങ്ങളില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായകമാകാനാണ് റാങ്കിങ് പുറത്തിറക്കുന്നത്.