പി.എം. ഏബ്രഹാം (അപ്പച്ചന്‍, 85) നിര്യാതനായി

By Karthick

Thursday 21 Jun 2018 20:20 PM

പൊന്‍കുന്നം: പന്തിരുവേലില്‍ പി.എം. ഏബ്രഹാം (അപ്പച്ചന്‍, 85) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 10.30ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍. ഭാര്യ ലില്ലിക്കുട്ടി പാലാ പന്തത്തല കപ്പിലുമാക്കല്‍ കുടുംബാംഗം.

മക്കള്‍: സിബി (യുഎസ്എ), മേഴ്‌സി ഷൈന്‍ (ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെംബര്‍, ഈരാറ്റുപേട്ട), സിജു (ഹൈദരാബാദ്), അഡ്വ. സോണി (പൊന്‍കുന്നം). മരുമക്കള്‍: റെനി കുന്നേത്തറ (യുഎസ്എ), ഷൈന്‍ പാറയില്‍ (പ്രസിഡന്‍റ്, മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്ക്), ഡെന്‍സി വലിയവീട്ടില്‍ (ഹൈദരാബാദ്), മിനി കൊച്ചുമറ്റത്തില്‍ (വെള്ളയാമറ്റം).