ജോസ് എബ്രഹാം ജനറല്‍ സെക്രട്ടറി, സാജു ജോസഫ് ജോയിന്റ് സെക്രട്ടറി

By Karthick

Saturday 23 Jun 2018 20:45 PM

ചിക്കാഗോ: ഫോമാ 2018 2020 ഭരണസമിതിയിലേക്കു നടന്ന വാശിയേറിയ തെരെഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറിയായി ജോസ് എബ്രഹാമിന് ഉജ്ജ്വല വിജയം. ജോസ് എബ്രഹാമിനു 320 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി മാത്യു വര്‍ഗീസിന് 159 വോട്ടുകള്‍ നേടുവാന്‍ കഴിഞ്ഞുള്ളൂ . ഭൂരിപക്ഷം 161. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ജോസിനാണ് .

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സാജു ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. സാജു ജോസഫിന് 305 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി രേഖാ നായര്‍ക്ക് 181 വോട്ടുകള്‍ നേടുവാന്‍ കഴിഞ്ഞുള്ളൂ . ഭൂരിപക്ഷം 124.