ഡോ. സ്മിതാ മനോജ് കണ്‍വെന്‍ഷന്‍ ചെയര്‍, മായാ മേനോന്‍ രജിസ്‌ട്രേഷന്‍ ചെയര്‍

By Karthick

Friday 18 May 2018 08:13 AM

വാഷിംഗ്ടണ്‍: ന്യൂജേഴ്‌സിയില്‍ 2019 ജൂലൈയില്‍ നടക്കുവാന്‍ പോകുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) യുടെ ദ്വൈവാര്‍ഷിക ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷന്‍ ചെയറായി ഡോ. സ്മിതാ മനോജിനെയും രജിസ്‌ട്രേഷന്‍ ചെയറായി മായാ മേനോനെയും തെരഞ്ഞെടുത്തു.

രണ്ടു പതിറ്റാണ്ടായി ന്യൂജേഴ്‌സിയിലെ കലാസാംസ്കാരിക സംഘടനകളിലെ പ്രവര്‍ത്തന പരിചയവുമായാണ് ഡോ. സ്മിതാ മനോജ് വളരെ ഉത്തരവാദിത്തമുളള ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.ന്യൂ ജേഴ്‌സി ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ തുടക്ക കാലത്ത് കുട്ടികള്‍ക്കായി മലയാളം ക്ലാസ്സ് നടത്തിയിരുന്നു.

ന്യൂയോര്‍ക്കിലുള്ള കരുണ ചാരിറ്റീസിന്റെ പ്രസിഡന്റ് കൂടിയാണ് സ്മിത.(732-829-7559,[email protected])

പതിനഞ്ചിലേറെ വര്‍ഷങ്ങളായി പ്രാദേശിക സംഘടനകളിലൂടെ പ്രവര്‍ത്തന മികവു തെളിയിച്ചിട്ടുള്ള മേനോന്‍ ബ്രിഡ്ജ് വാട്ടര്‍ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന ഓണം പരിപാടിയുടെ മുന്‍നിര സംഘാടകകരില്‍ ഒരാളാണ്. കേരളാ ഹിന്ദുസ് ഓഫ് ന്യൂ ജേഴ്‌സി യുടെ മുന്‍കാല സെക്രട്ടറി കൂടിയായ മായ ന്യൂ ജേഴ്‌സിയിലെ മറ്റു പല ചാരിറ്റി സംഘടനകളിലെയും സജീവ സാന്നിധ്യമാണ്. മായാ മേനോന്‍ ന്യൂ ജേഴ്‌സിയില്‍ C.P.A ആയി ജോലി ചെയ്യുന്നു.

(908-327-2812,[email protected])