ജര്‍മന്‍ സിറ്റികളില്‍ ഡീസല്‍ വാഹന നിരോധനം തുടങ്ങി

By Karthick

Saturday 19 May 2018 19:55 PM

ബെര്‍ലിന്‍: ജര്‍മന്‍ സിറ്റികളില്‍ ഡീസല്‍ നിരോധനം തുടങ്ങി. ജര്‍മനിയിലെ ഏറ്റവും വലിയ തുറമുഖ പട്ടണമായ ഹംബൂര്‍ഗില്‍ ഡീസല്‍ വാഹന നിരോധന ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി. ഹംബൂര്‍ഗില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ കൂട്ടു ഭരണമാണ്. താമസിയാതെ ഈ ഡീസല്‍ നിരോധനം ജര്‍മനി മുഴുവന്‍ പ്രാബല്യത്തിലാകാനാണ് സാദ്ധ്യത.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍