ഷിക്കാഗോ സേക്രഡ് ഹാര്‍ട്ടില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായില്‍, മെയ് 13 ഞായറാഴ്ച രാവിലെ 9.45 ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ സഹകാര്‍മ്മികത്വത്തിലും നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവ് എല്ലാ! അമ്മമാരേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനചൊല്ലി അനുഗ്രഹിക്കുകയും, കുടുംബങ്ങളുടെ പ്രകാശമായ മാതാക്കള്‍ക്കുള്ള നന്ദിപ്രകാശമായി റോസാപ്പൂക്കള്‍ നല്‍കി ആദരിക്കുകയും ചെയ്തു.

തുടര്‍ന്ന് ഹാളില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍, മാര്‍ ജോയി പിതാവ് അമ്മമാരെ അനുമോദിച്ച് പ്രസംഗിക്കുകയും, പ്രധാന കൈക്കാരനായ ശ്രീ. തോമസ് നെടുവാമ്പുഴ അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. സിസിമോള്‍ കാമിശ്ശേരി ആനി ജോസഫ് എന്നിവര്‍ ചേര്‍ന്ന് അമ്മമാരെ ആശംസിച്ചുകൊണ്ടുള്ള ശ്രുതി മനോഹരമായ ഗാനമാലപിച്ചു. ഹാളില്‍ സന്നിഹിതരായ അമ്മമാരില്‍ നിന്നും ഏറ്റവും പ്രായം കൂടിയ 2 അമ്മമാരെ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു.

തുടര്‍ന്ന് നടന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്ന് വിജയിച്ചവര്‍ക്ക് ബഹുമാനപ്പെട്ട വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സമ്മാനങ്ങള്‍ നല്‍കി. മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ശ്രി. ജോയി കുടശ്ശേരി, മാര്‍ ജോയി ആലപ്പാട്ട് പിതാവിനും, വികാരിയച്ചനും, അമ്മമാര്‍ക്കും, ഇത് ഭംഗിയായി നടത്താന്‍ സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിച്ചു. മെന്‍സ് മിനിസ്ട്രിയുടെ നേത്യുത്വത്തില്‍ വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി (പി. ആര്‍. ഒ.)