ഈജിപ്തില്‍ കോപ്റ്റിക് ബിഷപ്പ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

By Karthick

Wednesday 01 Aug 2018 13:38 PM

കെയ്‌റോ: ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തില്‍ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ടു. തീരപ്രദേശമായ ബഹിറ പ്രവിശ്യയിലെ അന്‍ബ മകര്‍ ആശ്രമത്തിന്റെ അധ്യക്ഷനായ ബിഷപ്പ് എപ്പിഫാനിയൂസാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ശിരസ്സില്‍ നിന്നു രക്തം വാര്‍ന്ന നിലയിലാണ് ബിഷപ്പിനെ കണ്ടെത്തിയതെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടില്ല. രാജ്യത്ത് തുടരുന്ന െ്രെകസ്തവ നരഹത്യയുടെ ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ്പിന്റെ മരണം.

പോലീസ് അന്വേഷണം ശക്തമാക്കണമെന്ന ആവശ്യവുമായി ഈജിപ്ഷ്യന്‍ കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ബിഷപ്പിന്റെ സംസ്കാര ശുശ്രൂഷകള്‍ പിന്നീട് തീരുമാനിക്കും. മുസ്‌ളിം രാഷ്ട്രമായ ഈജിപ്തില്‍ പത്ത് ശതമാനത്തോളമാണ് െ്രെകസ്തവ ജനസംഖ്യ. വിഭാഗീയ അക്രമണങ്ങള്‍ക്ക് സ്ഥിരം വേദിയാകുന്ന രാജ്യത്ത് തീവ്ര ഇസ്‌ളാമിക വാദികള്‍ െ്രെകസ്തവ വിശ്വാസികളെയും സഭാനേതൃത്വത്തിന് നേരെയും ആക്രമണം അഴിച്ചുവിടുന്നത് പതിവാണ്. 2016 ഡിസംബര്‍ മുതല്‍ രൂക്ഷമായ ആക്രമണത്തില്‍ നൂറോളം െ്രെകസ്തവരാണ് ഇതുവരെ കൊല്ലപ്പെട്ടത്.