പകുതി വിലയ്ക്ക് 58 ഇഞ്ച് എല്‍ഇഡി ടിവി സ്വന്തമാക്കാം

By Karthick

Sunday 12 Aug 2018 02:27 AM

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്‌സ് കമ്പനിയായ പേടിഎം വന്‍ ഓഫര്‍ വില്‍പനയുമായി രംഗത്ത്. പേടിഎം മാള്‍ ഫ്രീഡം ക്യാഷ്ബാക്ക് സെയിലില്‍ മിക്ക ബ്രാന്‍ഡുകളുടെയും ഉല്‍പന്നങ്ങള്‍ വില്‍പനക്കുണ്ട്. സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്, സ്മാര്‍ട് ടിവികള്‍, ഗാഡ്ജറ്റ്‌സ് എന്നിവ വന്‍ വിലക്കുറവിലാണ് വില്‍ക്കുന്നത്.

ഓഗസ്റ്റ് 8 മുതല്‍ 15 വരെയുള്ള വില്‍പനയിലെ പ്രധാന പ്രത്യേകത പേടിഎമ്മിന്റെ ക്യാഷ്ബാക്ക് ഓഫര്‍ തന്നെയാണ്. ആയിരത്തോളം ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐസിഐസിഐയുടെ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. സാംസങ്, ഒപ്പൊ, ആപ്പിള്‍, വിവോ, നോക്കിയ, മോട്ടൊറോള, ഗൂഗിള്‍, ഓണര്‍ തുടങ്ങി ബ്രാന്‍ഡുകളുടെ ഡിവൈസുകള്‍ ഓഫര്‍ വിലയ്ക്ക് വാങ്ങാം.

അതേസമയം, സ്മാര്‍ട്, എല്‍ഇഡി ടിവികള്‍ക്ക് 70 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. അവതരിപ്പിക്കുമ്പോള്‍ 1,24,900 രൂപ വിലയുണ്ടായിരുന്ന പാനസോണിക് 147 സിഎം (58 ഇഞ്ച്) ഫുള്‍ എച്ഡി എല്‍ഇഡി ടിവി പേടിഎം മാളില്‍ വില്‍ക്കുന്നത് 49,198 രൂപയ്ക്കാണ്. ഇതോടൊപ്പം 14 ശതമാനം പേടിഎം ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്.