നടി അമല പോളിന് ഷൂട്ടിനിടെ പരിക്ക്

By Karthick

Tuesday 14 Aug 2018 20:27 PM

നടി അമല പോളിന് ഷൂട്ടിനിടെ പരുക്ക്. അതോ അന്ത പറവൈ പോല എന്ന തമിഴ് ചിത്രത്തില്‍ സ്റ്റണ്ട് രംഗം ചെയ്യുന്നതിനിടെയാണ് അപകടം. നടി ഇപ്പോള്‍ കൊച്ചിയില്‍ ചികിത്സയിലാണ്.

ഡ്യൂപ്പിനെ ഉപയോഗിക്കാതെ ചിത്രീകരിക്കുന്നതിനിടെയാണ് അമലയ്ക്ക് പരുക്ക് പറ്റിയത്. സ്റ്റണ്ട് ചെയ്യുന്നതിനിടെ കയ്യുടെ കുഴ തെറ്റുകയായിരുന്നു.

അതിനിടെ വേദന സഹിച്ചും അമല ആ രംഗം ചിത്രീകരിച്ച് പൂര്‍ത്തിയാക്കിയെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. കെ. ആര്‍ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് അമല എത്തുന്നത്. ആക്ഷന് നിറയെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. അമലയാണ് കേന്ദ്രകഥാപാത്രം.