രൂപ റിക്കാര്‍ഡ് ഇടിവില്‍, ആശങ്കവേണ്ടെന്ന് വിദഗ്ധര്‍

By Karthick

Sunday 19 Aug 2018 14:08 PM

ന്യൂഡല്‍ഹി:ഡോളറിനെതിരേയുള്ള രൂപയുടെ മൂല്യത്തില്‍ റിക്കാര്‍ഡ് ഇടിവ്. ഒരു ഡോളറിന് 70.32 രൂപ എന്ന നിലയാണിപ്പോഴുള്ളത്. കഴിഞ്ഞ ദിവസം ഡോളറിനെതിരേ രൂപയുടെ മൂല്യം 70.8 രൂപയായിരുന്നു. തുര്‍ക്കിയിലെ സാന്പത്തികമാന്ദ്യം ആഗോള സന്പദ്ഘടനയെ ബാധിക്കുമെന്ന ആശങ്കയാണു രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കു കാരണമാകുന്നതെന്നാണു വിലയിരുത്തല്‍.

അതേസമയം, രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു നീതി ആയോഗ് വൈസ ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. ഇപ്പോഴുള്ളതു താത്കാലിക പ്രതിഭാസമാണെന്നും രൂപ വില തിരികെപ്പിടിക്കുമെന്നും അദ്ദേഹം അറിയിച്ചു.