റഷ്യന്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് പേര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

By Karthick

Thursday 19 Jul 2018 08:52 AM

ചെന്നൈ: റഷ്യന്‍ ടൂറിസ്റ്റിനെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. ഗസ്റ്റ്ഹൗസില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അബോധാവസ്ഥയിലായ യുവതിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗസ്റ്റ്ഹൗസ് ഉടമയും അയാളുടെ സഹോദനും ജീവനക്കാരനും നഗരത്തിലെ ടാക്‌സി െ്രെഡവറും പിടിയിലായത്. റഷ്യന്‍ യുവതിക്ക് ഗസ്റ്റ്ഹൗസില്‍ നിന്ന് മയക്കുമരുന്ന് നല്‍കിയിരുന്നുവെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. ചെന്നൈയിലെ അപാര്‍ട്ട്മന്‍െറില്‍ 11 വയസുകാരിയെ 17 പേര്‍ പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് വീണ്ടും തമിഴ്‌നാട്ടില്‍ നിന്ന് പീഡനവിവരം പുറത്ത് വരുന്നത്.