റവ പി.വി. ചെറിയാന്റെ മാതാവ് പൊന്നമ്മ വര്‍ഗീസ് (89) നിര്യാതയായി

By Karthick

Saturday 21 Jul 2018 20:52 PM

താമ്പ: പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക സഹകാരിയുമായ റവ. പി. വി. ചെറിയാന്റെ (താമ്പാ, ഫ്‌ലോറിഡ) മാതാവ് പൊന്നമ്മ വര്‍ഗീസ് ജൂലൈ 17ന് രാവിലെ 10 മണിക്ക് ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയിലുള്ള ഗ്ലോറിഭവനില്‍ വച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

ശവസംസ്കാര ചടങ്ങുകള്‍ ജൂലൈ 23 തിങ്കളാഴ്ച രാവിലെ 9:30 ന് കോടുകുളഞ്ഞിയിലുള്ള ഭവനത്തില്‍ ആരംഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12:30ന് കൊഴുവള്ളൂര്‍ എബനേസര്‍ ഐ. പി. സി. സെമിത്തേരിയില്‍ ആണ് അന്ത്യ കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

റവ. പി. വി. ചെറിയാന്‍, അക്കാമ്മ അലക്‌സ്, സൂസന്‍ ബാര്ക്ക്‌ലേ (മിസിസിപ്പി) എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍