ന്യൂയോര്‍ക്ക് സെന്റ്‌മേരീസ് ഇടവകയില്‍ ആദ്യ കുര്‍ബാന, സ്‌ഥൈര്യലേപന ശുശ്രൂഷകള്‍

By Karthick

Saturday 21 Jul 2018 20:58 PM

ന്യൂയോര്‍ക്ക്: സെന്റ്‌മേരീസ് സീറോ മലബാര്‍ ഇടവകയിലെ ഈ വര്‍ഷത്തെ ആദ്യ കു ര്‍ബാന, സ്‌ഥൈര്യലേപന ശുശ്രൂഷകള്‍ വിശ്വാസ സമൂഹത്തിന് അഭിമാനത്തിന്റെ നിമി ഷങ്ങളായി. ജന്മനാട്ടില്‍ നിന്നും കെടാവിളക്കായി കൊണ്ടുവന്ന വിശ്വാസ പാരമ്പര്യം ഇവിടെയും പ്രോജ്വലിക്കുന്നതിന്റെ തെളിവായി 26 കുട്ടികളാണ് ആദ്യ കുര്‍ബാനയും സ്് ഥൈര്യലേപനവും കൈക്കൊണ്ടത്.

വികാരി ഫാ. ജോണ്‍ മേലേപ്പറും ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജോണി തോമസ് സി.എം.ഐ, ഫാ. ജോസ് മേലേട്ടുകൊച്ചിയില്‍, ഫാ. ഫ്രാന്‍സിസ് ന മ്പ്യാപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. സിയയാണ് വചന സന്ദേശം ന ല്‍കിയത്.

സി.സി.ഡി കോഓര്‍ഡിനേറ്റര്‍ ബെറ്റി മേനാട്ടൂര്‍, അധ്യാപകരായ ലാലി അലക്‌സ്, ലെ യ്‌സി മാനുവേല്‍, ലിസി കൊച്ചുപുരയ്ക്കല്‍, സെസില്‍ കാക്കനാട്ട് എന്നിവരാണ് കുട്ടി കളെ കൂദാശാ സ്വീകരത്തിന് അണിയിച്ചൊരുക്കിയത്.

രജിസ്ട്രാര്‍ ബോബന്‍ ജോസ്, ട്രസ്റ്റിമാരായ ജയിംസ് തോമസ്, ബിജു പുതുശേരി, വി ന്‍സന്റ് വാതപ്പിളളില്‍, ജേക്കബ് മടുക്കോലി എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

റിപ്പോര്‍ട്ട്: ജോസ് കണിയാലി