ഓസ്ട്രിയയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നു

By Karthick

Thursday 27 Sep 2018 01:26 AM

വിയന്ന: ഓസ്ട്രിയയിലെ സ്കൂളുകളിലെ നാലിലൊന്ന് വിദ്യാര്‍ഥികളുടെ മാതൃഭാഷ ജര്‍മനല്ല. അതായത് ഓസ്ട്രിയയിലെ 51 ശതമാനം വിദ്യാര്‍ഥികളും വിദേശികള്‍ തന്നെ. വ്യാഴാഴ്ച്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ദേശീയോദ്ഗ്രഥന റിപ്പോര്‍ട്ടിലാണ് ഈകാര്യം വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ടില്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രതിബാധിക്കുന്നുണ്ട്. കുടിയേറ്റം, അഭയാര്‍ഥിത്വം, വിദ്യാഭ്യാസം, സാമൂഹിക സാംസ്കാരിക മേഖലകള്‍ ഇവയൊക്കെ റിപ്പോര്‍ട്ടിന്റെ ഭാഗമായി വിലയിരുത്തുന്നു.

കുടിയേറ്റക്കാരുടെ രണ്ടാം തലമുറയില്‍പ്പെട്ട വിദ്യാര്‍ഥികളും മാതൃഭാഷയായി ജര്‍മ്മന്‍ ഭാഷ ഉപയോഗിക്കുന്നില്ല