മാതാപിതാക്കളുടെ അമിതഫോണ്‍ ഉപയോഗം; ജര്‍മനിയില്‍ കുട്ടികള്‍ പ്രതിഷേധിച്ചു

By Karthick

Thursday 20 Sep 2018 12:55 PM


ബര്‍ലിന്‍: മാതാപിതാക്കളുടെ അമിത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം അസഹ്യമായതിനെ തുടര്‍ന്ന് ജര്‍മനിയില്‍ കുട്ടികള്‍ പ്രതിഷേധിച്ചു. ഏഴു വയസുകാരനായ എമില്‍ എന്ന ആണ്‍കുട്ടിയാണ് പ്രതിഷേധ പ്രകടനം നയിച്ചത്. മാതാപിതാക്കളുടെ സ്മാര്‍ട്ട്‌ഫോണ്‍ വിളികളും, സ്മാട്ട്‌ഫോണ്‍ കളികളും തുറന്നുകാട്ടുന്ന പ്‌ളാക്കാര്‍ഡുമേന്തിയാണ് ഹാംബുര്‍ഗിലെ സെന്‍റ് പൗളിയില്‍ കുട്ടികള്‍ തെരുവിലിറങ്ങിയത്. എമില്‍ തന്‍റെ പിതാവിന്‍റെ തോളിലേറിയാണ് പ്രതിഷേധത്തിന്‍റെ സ്വരം മെഗാഫോണിലൂടെ ആളിക്കത്തിച്ചത്.
സശറൊെമൃേ

കുട്ടികളുടെ ഈ അസാധാരണ പ്രതിഷേധത്തില്‍ സാധാരണക്കാരും പിന്താങ്ങി. കുട്ടികളുടെ കൂടെ സമയം ചെലവഴിക്കുന്നതിനു പകരം നിരന്തരം സെല്‍ ഫോണിന്‍റെ ഡിസ്പ്‌ളേയില്‍ വിരല്‍ അമര്‍ത്തുകയാണ് ന്യൂജെന്‍ മാതാപിതാക്കളുടെ ഏറ്റവും വലിയ ഹോബി എന്നും കുട്ടികള്‍ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. വഴിയോരത്ത് നിറഞ്ഞു നിന്ന സമീപവാസികള്‍ പ്രകടനക്കാരെ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. പൊലീസിന്‍റെ അനുമതിയോടെയും മാതാപിതാക്കളുടെ സഹകരണത്തോടെയും നടത്തിയ പ്രകടനം ലോകത്തിനു തന്നെ മാതൃകയെന്നാണ് ഹാംബുര്‍ഗുകാര്‍ വിശേഷിപ്പിച്ചത്.
സശറെവമാ1

ദയവായി സെല്‍ഫോണ്‍ മാറ്റി വയ്ക്കൂ, 'ചാറ്റ് ഞങ്ങള്‍ക്കൊപ്പമാക്കൂ' 'സാന്‍ഡ് ബോക്‌സില്‍ വരൂ, എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഏറെ ശ്രദ്ധേയമായി. 12 വയസുവരെയുള്ള കുട്ടികളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. മാതാപിതാക്കള്‍ കുട്ടികളുടെ അടുത്താണെങ്കിലും മറ്റൊരു ലോകത്താണെന്ന് പ്രകടനത്തില്‍ പങ്കെടുത്ത ചില മാതാപിക്കള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഏതാണ്ട് 150 പേരടങ്ങിയ കുട്ടികളും മാതാപിതാക്കളും പ്രകടനത്തില്‍ പങ്കെടുത്തുവെന്ന് പൊലീസ് പറഞ്ഞു.

പുതിയ വിനോദ മോണിറ്റര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച്, ജര്‍മന്‍കാര്‍ കുട്ടികള്‍ക്കൊപ്പമുണ്ടെങ്കിലും മനസുകൊണ്ട് വിദൂരത്താണെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടികളുമായി കുറഞ്ഞ സമയം മാത്രമാണ് ഇവര്‍ സംവദിക്കുന്നത്. കാരണം അവര്‍ സ്മാര്‍ട്ട് ഫോണുമായിട്ടാണ് സൗഹൃദം. കുട്ടികള്‍ക്കു സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കിലും മീഡിയ പഠനത്തിന്‍റെ വെളിച്ചത്തില്‍ ഓണ്‍ലൈന്‍ ലോകത്തിന്‍റെ ഇരുണ്ട വശങ്ങള്‍ എപ്പോഴും അന്യമാക്കിയിരിക്കയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍