സീറോ മലബാര്‍ കണ്‍വന്‍ഷന്‍; സാക്രമെന്റോയില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

സാക്രമെന്റോ: അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ ഹൂസ്റ്റണില്‍ വച്ച് നടത്തുന്ന സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് സാക്രമെന്റോ ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ നടന്നു. നവംബര്‍ ഒമ്പത് വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് കണ്‍വന്‍ഷന്‍ കണ്‍വീനറും, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന വികാരിയുമായ ഫാ.കുര്യന്‍ നെടുവിലേചാലുങ്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്കു ശേഷമായിരുന്നു കിക്കോഫ് . ഇടവക വികാരി ഫാ.ജോബിമോന്‍ ജോസഫ് സഹകാര്‍മികനായിരുന്നു.

സ്‌പോണ്‍സര്‍ ജിയോ കടവേല്‍ ആദ്യ രജിസട്രേഷന്‍ കൈമാറി. ജോസ് കുപ്പാമല, എസ്.എം.സി.സി പ്രസിഡന്റ് സിജില്‍ പാലക്കലോടി എന്നിവര്‍ കണ്‍വന്‍ഷന്റെ ആദ്യ റാഫിള്‍ ടിക്കറ്റുകള്‍ സ്വീകരിച്ചു. കണ്‍വന്‍ഷനില്‍ നടക്കുന്ന വിവിധ യുവജന പ്രോഗ്രാമുകളെപ്പറ്റി കണ്‍വന്‍ഷന്‍ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ കവിത ജോസഫ് വിവരിച്ചു.

ട്രസ്റ്റിമാരായ തോമസ് പഴനിലം, സാബു ജോണ്‍, സെക്രട്ടറി ടിജി തോമസ്, ട്രഷറര്‍ ബിനോയി അലക്‌സാണ്ടര്‍ എന്നിവരും, കണ്‍വന്‍ഷന്‍ ലോക്കല്‍ കോ ഓര്‍ഡിനേറ്റേഴ്‌സായ നവീന്‍ സാവിയോ, ഡയാന ജോര്‍ജ്, സിബിച്ചന്‍ ജോര്‍ജ്, തോമസ് പഴനിലം എന്നിവര്‍ കിക്കോഫ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സണ്ണി ടോം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍