ജെറ്റ് എയര്‍വേയ്സ് സര്‍വീസ് കുറയ്ക്കുന്നു

By Karthick
Monday 19 Nov 2018 20:06 PM
ദോഹ : പ്രവാസി മലയാളികളുടെ യാത്രാ ദുരിതം വര്‍ധിപ്പിച്ച് കേരളത്തിലേക്കു നേരിട്ടുള്ള സര്‍വീസുകള്‍ ജെറ്റ് എയര്‍വേയ്സ് നിര്‍ത്തുന്നു. ദോഹയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ ഡിസം. 2നും കൊച്ചിയിലേക്കുള്ള പ്രതിദിന സര്‍വീസ് ഡിസം. 3നും ജെറ്റ് എയര്‍വേയ്സ് അവസാനിപ്പിക്കും. ഇത് ഖത്തറിലെ പ്രവാസി മലയാളികളെ ഏറെ പ്രതികൂലമായി ബാധിക്കും.
അതേ സമയം, ദോഹയില്‍ നിന്ന് മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ ആരംഭിക്കും. ഈ വിമാനത്താവളങ്ങളില്‍ നിന്നു കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു കൂടുതല്‍ കണക്റ്റിങ് വിമാനങ്ങളും ലഭ്യമാക്കും. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണു കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നത്. മാര്‍ച്ച് 30 വരെ താല്‍ക്കാലികമായി കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസ് നിര്ത്തുന്നുവെന്നാണു പറയുന്നതെങ്കിലും പിന്നീട് സര്‍വീസ് ആരംഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ജെറ്റ് എയര്‍വേയ്സ് നേരിട്ടുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നത് പ്രവാസി മലയാളികളെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണെന്ന് യാത്രക്കാര്‍ പറയുന്നു. യാത്ര സമയം വളരെയധികം കൂടുമെന്നതിനാല്‍ മുംബൈയിലോ, ഡല്‍ഹിയിലോ പോയി നാട്ടിലേക്കു പോകാന്‍ ആരും തയാറാവില്ല. നേരിട്ടുള്ള വിമാനങ്ങള്‍ക്കു ടിക്കറ്റെടുക്കാനാണ് യാത്രക്കാര്‍ എപ്പോഴും താല്പര്യപ്പെടുന്നതെന്നും യാത്രക്കാരന് പറഞ്ഞു. നിലവില്‍ ജെറ്റിനു പുറമെ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഖത്തര്‍ എയര്‍വേയ്സ്, ഇന്‍ഡിഗോ എന്നിവയാണു തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നു ദോഹയിലേക്കു പ്രതിദിന സര്‍വീസ് നടത്തുന്നത്. ഖത്തര്‍ എയര്‍വേയ്സ് കൊച്ചിയില്‍ നിന്നു പ്രതിദിനം രണ്ടു സര്‍വീസുകള്‍ നടത്തുന്നുണ്ട്്. ജെറ്റ് എയര്‍വേയ്്സ് സര്‍വീസ് നിര്‍ത്തുന്നതോടെ കേരളത്തില്‍ നിന്നു ദോഹയിലേക്ക് പ്രതിദിനം മൂന്നു വിമാനങ്ങളാണ് കുറയുന്നത്.
ഇതു മൂലം യാത്രത്തിരക്കു കൂടുമെന്നതിനാല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നു ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രാ നിരക്കില്‍ വര്‍ധനയുണ്ടാവും. മുംബൈ, ഡല്‍ഹി കണക്റ്റിങ് വിമാനങ്ങള്‍ വഴി യാത്ര ചെയ്താല്‍ യാത്രാ സമയം കൂടുന്നതിനൊപ്പം ഉയര്‍ന്ന ടിക്കറ്റ് നിരക്കും നല്‍കേണ്ടി വരും. ഡിസം. 3നു ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള ജെറ്റ് എയര്‍വേയ്സ് വിമാനത്തിന് 515 റിയാലാണ് നിരക്ക്. എന്നാല്‍, ഡിസംബര്‍ നാലിന് മുംബൈ വഴിയുള്ള വിമാനത്തിലെ നിരക്ക് 995 റിയാലാണ്. അഞ്ചര മണിക്കൂറോളം മുംബൈയില്‍ കണക്റ്റിങ് വിമാനത്തിനായി കാത്തിരിക്കേണ്ടിയും വരും. ജെറ്റ് എയര്‍വേയ്സ് പ്രവര്‍ത്തനത്തിന്റെ 25ാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണു ദോഹയില്‍ നിന്നു കേരളത്തിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നത്.