പാലക്കാട് യു.ഡി.എഫിന് ബാലികേറാമലയോ?

By Karthick

Thursday 07 Feb 2019 03:48 AM

കേരളത്തിലെ യു.ഡി.എഫ് സീറ്റുകളില്‍ ഒന്ന് പാലക്കാട് എങ്ങിനെ നഷ്ടമായി എന്നുള്ള കണക്കുകൂട്ടലുകളിലാണ് ഇപ്പോള്‍ പാലക്കാട്ടെ കോണ്‍ഗ്രസ്സുകാര്‍. 77'ല്‍ സുന്നാ സാഹിബും തുടര്‍ന്നും കോണ്‍ഗ്രസ്സ് (ഐ) ക്കാരനായ വി.എസ് വിജയരാഘവനും ഭദ്രമാക്കി വച്ച കോണ്‍ഗ്രസ്സിന്റ പാലക്കാട് സീറ്റിനെ പലവട്ടം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഒന്നുകൊണ്ടു മാത്രം കളഞ്ഞു കുളിച്ച കോണ്‍ഗ്രസ്സുകാര്‍, ഇത്തവണ നേതൃത്വം എന്തു ചെയ്യുമെന്ന ഉത്കണ്ഠയിലാണ്. കോണ്‍ഗ്രസ്സിന് കേന്ദ്രത്തില്‍ അനുകൂലമായി കാലാവസ്ഥ വരുമ്പോള്‍, സ്ഥാനാര്‍ത്ഥി പാലക്കാട്ടുകാരനും ജില്ലയിലെ പ്രബല വിഭാഗമായ ഈഴവ വിഭാഗത്തിലുള്ള ആളുമാണെങ്കില്‍ പാര്‍ലിമെന്റിലേക്കുള്ള കോണ്‍ഗ്രസ്സിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനാകുമെന്നാണ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍

ഇ.എം.എസിനെപ്പോലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മാര്‍ക്കിസ്റ്റ് കോട്ടയായ ആലത്തൂരില്‍ വിറപ്പിച്ചു വിട്ട വി.എസ്.വിജയരാഘവന് ഈഴവ സമുദായത്തില്‍ നിന്നും ലഭിച്ചിരുന്ന പിന്തുണ നിര്‍ണ്ണായകമായതിനാലാണ് തുടര്‍ച്ചയായി 15 വര്‍ഷം പാലക്കാടിനെ കോണ്‍ഗ്രസ്സ് മണ്ഡലമാക്കി മാറ്റാന്‍ കാരണം.

വരുന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് നേതൃത്വം കഴിഞ്ഞ തവണത്തെ പോലെ ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കുകയോ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഈഴവ പ്രാതിനിധ്യം ഉറപ്പാക്കുകയോ ചെയ്യാതിരുന്നാല്‍ പ്രവര്‍ത്തകരെ നിരാശരാക്കുകയാവും ഫലം 27വര്‍ഷം ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന വിജയരാഘവന് സംഘടന ചലിപ്പിക്കുവാന്‍ കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

മാത്രമല്ല പ്രബലമായ ഈഴവ വിഭാഗത്തില്‍ കാര്യമായ വ്യക്തി ബന്ധങ്ങളെ സ്വാധീനിക്കാനും കഴിയും. നിലവിലെ സാഹചര്യമനുസരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള ജനവികാരവും പാലക്കാടന്‍ മനസ്സും ഉപയോഗപ്പെടുത്തുകയാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ കയ്യില്‍ ഭദ്രമായിരിക്കുമെന്ന് രാഷ്ട്രീയ നിരിക്ഷകര്‍ കണക്കുകൂട്ടുന്നു.മറിച്ച് കോണ്‍ഗ്രസ്സിന്റ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കാരണം കോണ്‍ഗ്രസ്സിന് പരാജയം മാത്രമല്ല.

അണികളുടെ കൊഴിഞ്ഞു പോക്കും തടയാനാവാതെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പഠിക്കുവാന്‍ അന്വേഷണ കമ്മിറ്റിയെ നിയോഗിക്ക ലാവും ഫലമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ പറയുന്നു.