ലിസ വീണ്ടുമെത്തുന്നു, ശാരി നായിക

By Karthick

Thursday 16 May 2019 07:37 AM

അഞ്ജലി നായികയാകുന്ന ഹൊറര്‍ ചിത്രം ലിസയുടെ ട്രെയിലര്‍ എത്തി. ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമായിരുന്ന ലിസ സിനിമയുടെ തുടര്‍ച്ചയാണിത്.  ബേബി സംവിധാനം ചെയ്ത ലിസയുടെ ആദ്യ ഭാഗത്തില്‍ സീമയും രണ്ടാം ഭാഗമായ 'വീണ്ടും ലിസ'യില്‍ ശാരിയുമായിരുന്നു ലിസയായി എത്തിയത്.

ത്രീ ഡി ചിത്രമായാണ് ലിസ ഒരുക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ രാജു വിശ്വനാഥ് ആണ്.