കേരളത്തില്‍ യു.ഡി.എഫ്, തിരുവനന്തപുരത്ത് കുമ്മനം

By Karthick

Monday 20 May 2019 06:58 AM

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. ഇന്ത്യ ടുഡെആക്‌സിസ്, ടൈംസ് നൗ വി.എം.ആര്‍, ന്യൂസ് 24 ടുഡെയ്‌സ്, ന്യൂസ് എക്‌സ്, ന്യൂസ് നേഷന്‍, മനോരമ ന്യൂസ്കാര്‍വി, മാതൃഭൂമി  ജിയോ വൈഡ് ഇന്ത്യ സര്‍വേഫലങ്ങളാണ് യു.ഡി.എഫിനൊപ്പം നില്‍ക്കുന്നത്. അതേസമയം സി.എന്‍.എന്‍ ന്യൂസ് 18 (കേരളം) സര്‍വേ ഇടതുമുന്നണിക്ക് ആശ്വാസമാണ്. ബി.ജെ.പി അക്കൗണ്ട് തുറന്നേക്കാമെന്നും ഭൂരിഭാഗം സര്‍വേകളും പറയുന്നു.

ഇന്ത്യ ടുഡെആക്‌സിസ് സര്‍വേ പ്രകാരം യു.ഡി.എഫിന് 15 മുതല്‍ 16 വരെ ലഭിച്ചേക്കാം. എല്‍.ഡി.എഫിന് മൂന്നു മുതല്‍ അഞ്ചുവരെ സീറ്റുകളും എന്‍.ഡി.എക്ക് ഒന്നും ലഭിച്ചേക്കാം. തിരുവനന്തപുരത്ത് താമര വിരിയുമെന്ന് ഇന്ത്യ ടുഡെ പ്രവചിക്കുന്നു. ടൈംസ് നൗ വി.എം.ആര്‍ സര്‍വേയില്‍15  യു.ഡി.എഫ് നേടുമ്പോള്‍ എല്‍.ഡി.എഫ് നാലും എന്‍.ഡി.എ ഒന്നും നേടുമെന്ന്  പറയുന്നു. പത്തനംതിട്ടയാണ് ടൈസ് നൗ എന്‍.ഡി.എക്ക് നല്‍കുന്ന സീറ്റ്.

ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ യു.ഡി.എഫ് 16ഉം എല്‍.ഡി.എഫ് നാല് സീറ്റും പ്രവചിക്കുമ്പോള്‍ ന്യൂസ് എക്‌സ് യു.ഡി.എഫിന് 15ഉം എല്‍.ഡി.എഫിന് അഞ്ചുമാണ് നല്‍കുന്നത്. ഇരുവരും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് പറയുന്നില്ല. ഭൂരിപക്ഷം സര്‍വേകളും യു.ഡി.എഫ് മുന്നേറ്റം പ്രവചിക്കുമ്പോഴാണ് വ്യത്യസ്ത ഫല സൂചനയുമായി സി.എന്‍.എന്‍ ന്യൂസ് 18 എത്തുന്നത്. 1113 സീറ്റുകള്‍ എല്‍.ഡി.എഫ് നേടുമ്പോള്‍ യു.ഡി.എഫ് 79 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം.