മികച്ച സാധ്യതകള്‍; ഫാഷന്‍ ഡിസൈനിങ് പഠിക്കാം

By Karthick

Saturday 08 Jun 2019 20:13 PM

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 129 ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലെ 2 വര്‍ഷ എഉഏഠ (ഫാഷന്‍ ഡിസൈനിങ്  & ഗാര്‍മെന്റ് ടെക്‌നോളജി) പ്രോഗ്രാമില്‍ പ്രവേശനത്തിന് അവസരം. 42 എണ്ണം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും 87 എണ്ണം സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളുമാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
42 ഗവണ്‍മെന്റ് ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലെ പ്രവേശനത്തിന് 10ാം ക്ലാസ് ജയിച്ച് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. 25% വരെ സീറ്റുകളില്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിക്കാം. അര്‍ഹതയുള്ള സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങളുണ്ട്. ബോധനം മലയാളത്തില്‍.

പ്രായോഗിക ക!ൃത്യങ്ങളിലൂന്നിയുള്ള പാഠ്യക്രമത്തില്‍ പാറ്റേണ്‍ മേക്കിങ്, അപ്പാരല്‍ പ്രൊഡക്ഷന്‍, ഫാഷന്‍ ബിസിനസ്, കംപ്യൂട്ടര്‍–എയ്ഡഡ് ഗാര്‍മെന്റ് ഡിസൈനിങ് തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടും. വസ്ത്ര രൂപകല്പന, അലങ്കാരം, വിപണനം തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യം നേടാം. പാഠ്യക്രമത്തിന്റെ ഭാഗമായുള്ള വ്യവസായ ഇന്റേണ്‍ഷിപ് വഴി പ്രായോഗിക പ്രശ്‌നങ്ങളെ നേരിടാന്‍ പരിശീലനം ലഭിക്കും.

ഒന്നും രണ്ടും വര്‍ഷങ്ങളിലെ പൊതുപരീക്ഷകള്‍ ജയിക്കുന്നവര്‍ക്ക് കെജിടിഇ സര്‍ട്ടിഫിക്കറ്റ് നല്‍കും. സ്വയം തൊഴിലിനപ്പുറം സര്‍ക്കാര്‍ / സ്വകാര്യ മേഖലകളിലെ പല ജോലികളിലും അവസരം ലഭിക്കും.

അപേക്ഷ
www.sitttrkerala.ac.in എന്ന വെബ്‌സൈറ്റിലെ 'ലേറ്റസ്റ്റ് ന്യൂസ്' ലിങ്കില്‍ സ്ഥാപനങ്ങളുടെയും കണ്‍ട്രോളിങ് ഓഫിസര്‍മാരുടെയും വിലാസവും ഫോണ്‍ നമ്പറുമടക്കം പൂര്‍ണ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസുണ്ട്. അക്കാദമിക് ലിങ്കില്‍ സിലബസും മാതൃകാ ചോദ്യക്കടലാസുകളും കൊടുത്തിരിക്കുന്നു.

ഏതെങ്കിലും സ്ഥാപനത്തിലോ കണ്‍ട്രോളിങ് ഓഫിസിലോ നിന്ന് ജൂണ്‍ 22 വരെ 25 രൂപയ്ക്കു ഫോം വാങ്ങാം. ഇതു പൂരിപ്പിച്ച് രേഖകള്‍ സഹിതം 25ന് അകം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ സമര്‍പ്പിക്കണം.

10ാം ക്ലാസ് പരീക്ഷയിലെ ഗ്രേഡ് നോക്കി, സംവരണക്രമം പാലിച്ചാണ് സിലക്ഷന്‍. 29നു ലിസ്റ്റിടും.