ചിത്രമിട്ടത് സ്വന്തം ഇഷ്ടപ്രകാരം: മാളവിക

By Karthick

Monday 17 Jun 2019 19:52 PM

ഗ്ലാമര്‍ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ സ്വന്തം ഇഷ്ടപ്രകാരമാണെന്ന് നടി  മാളവിക മോഹനന്‍.കഴിഞ്ഞ ദിവസം ഒരു ഗ്ലാമറസ് ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരം അതിനുള്ള മറുപടി മറ്റൊരു ചിത്രത്തിലൂടെ നല്‍കിയിരുന്നു. എന്നാല്‍ അതിനു പിന്നാലെ തുടര്‍ച്ചയായി അത്തരത്തിലുള്ള മറ്റു ചില ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു.

തുടര്‍ച്ചയായി അതീവ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കു വയ്ക്കാന്‍ ആരംഭിച്ചതോടെ നടിയുടെ ആരാധകര്‍ ചില ആശങ്കകളുമായി രംഗത്തെത്തി. രജനികാന്തിന്റെ പേട്ട സിനിമയില്‍ മാളവിക ചെയ്ത നാടന്‍ കഥാപാത്രം പൂങ്കുടിയുമായി താരതമ്യം ചെയ്തായിരുന്നു ഒരു ആരാധകന്റെ കമന്റ്. 'എന്നമ്മാ പൂങ്കുടി ഇത്' എന്നായിരുന്നു ചോദ്യം. 'ഇത് സെക്‌സി ഫോട്ടോഷൂട്ട് ആണെന്നും, സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്യം ജീവിതത്തില്‍ ഉണ്ടെന്നും നടി ആരാധകന്റെ ആശങ്കയ്ക്ക് മറുപടിയായി പറഞ്ഞു. നടിയെ പിന്തുണച്ച് സിനിമാരംഗത്തു നിന്നുള്ള പലരും ചിത്രത്തിനു താഴെ കമന്റ് രേഖപ്പെടുത്തു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'പട്ടം പോലെ' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മാളവിക, പ്രശസ്ത ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ്. നിര്‍ണായകം, ഗ്രേറ്റ് ഫാദര്‍ രജനീകാന്ത് ചിത്രം പേട്ട എന്നിവയാണ് മാളവിക അഭിനയിച്ച പ്രധാന സിനിമകള്‍.