ഡാലസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഉജ്ജ്വല സമാപനം

ഡാലസ്സ്  ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ   ഉത്സവ ആഘോഷങ്ങള്‍ തൃശൂര്‍ പൂരത്തിന് സമാനമായ എഴുന്നള്ളത്തും കുടമാറ്റവുമായി അതിഗംഭീരമായി സമാപിച്ചു. പല്ലാവൂര്‍ ശ്രീധരന്‍ , പല്ലാവൂര്‍  ശ്രീകുമാര്‍ , പല്ലശ്ശന ശ്രീജിത്ത്, ഗുരുവായൂര്‍ ആനന്ദ്  എന്നിവരോടൊപ്പം അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വാദ്യ മേളക്കാര്‍  ഗജരാജന്‍ ശിവസുന്ദറിന്റെ എഴുന്നള്ളത്തിനകമ്പടി ഏകി. അനേകം മുത്തുക്കുടകള്‍ വിതര്‍ത്തി അവതരിപ്പിച്ച കുടമാറ്റം ഭക്തജനങ്ങളില്‍ ആവേശ ത്തിരമാല ഉയര്‍ത്തി..

കാലിഫോര്‍ണിയയില്‍ നിന്നും എത്തിയ,  ഭൈരവി നെടുങ്ങാടിയും, പാര്‍വ്വതി കിരണും  അവതരിപ്പിച്ച മോഹിനിയാട്ടവും, റോഷ്‌നി പിള്ളയുടെ പൂതനാ മോക്ഷം കഥകളിയും അവസാനിച്ചപ്പോള്‍,  ഡാലസ്സിലെ കലാ സ്‌നേഹികള്‍ ആകാംഷ പൂര്‍വ്വം കാത്തിരുന്ന സൂര്യ പുത്രന്‍ എന്ന നാടകം അരംഗത്തെത്തി. മലയാളത്തിന്റെ മഹാ നടന്‍റെ ശബ്ദ വിവരണത്താല്‍ അനുഗ്രഹീതമായ ഈ നൃത്ത സംഗീത നാടകം ആസ്വദിക്കാന്‍ ഗഒട സ്പിരിച്ചല്‍ ഹാള്‍ നിറഞ്ഞു കവിഞ്ഞ്   കലാ പ്രേമികള്‍ എത്തിച്ചേര്‍ന്നിരുന്നു.

റിപ്പോര്‍ട്ട്: രവികുമാര്‍