മലയാളി ക്യാമറാമാന് മര്‍ദ്ദനം

By Karthick

Thursday 20 Jun 2019 21:40 PM

ഫിക്‌സര്‍ എന്ന വെബ് സീരിസ് ചിത്രീകരണത്തിനിടെ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ പ്രശസ്ത മലയാളി ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. താനെയിലെ ഫാക്ടറിയില്‍ വെബ് സീരിസ് ചിത്രീകരിക്കുന്നതിനിടെ നാലംഗ സംഘം അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി അക്രമം നടത്തുകയായിരുന്നു.സന്തോഷ് തുണ്ടിയിലിന് നെറ്റിയിലും കൈയിലും സാരമായി പരിക്കേറ്റു. നടി മഹി ഗില്ലിനെ അക്രമിക്കാനുള്ള ഗുണ്ടാസംഘത്തിന്റെ ശ്രമത്തെ ചെറുക്കുന്നതിനിടെയാണ് സന്തോഷിന് മര്‍ദ്ദനമേറ്റത്.സംവിധായകനും അണിയറപ്രവര്‍ത്തകരുംം ആക്രമണത്തിന് ഇരയായി. അനുമതിയില്ലാതെയാണ് ചിത്രീകരണമെന്ന് വാദിച്ചാണ് ഗുണ്ടാസംഘമെത്തിയത്. എന്നാല്‍ മതിയായ അനുമതി തേടിയ ശേഷമാണ് ചിത്രീകരണം തുടങ്ങിയതെന്ന് നിര്‍മ്മാതാവ് പറഞ്ഞു.